- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹനേട്ടനു സുഖമാണോ? ഷാജുവിന്റെ വിശേഷങ്ങൾ
കേരളത്തിലെ വീട്ടമ്മമാർ നെഞ്ചിലേറ്റിയ ഒരു മിമിക്രി താരമുണ്ട്. മിമിക്രിയിലൂടെ ചിരിപ്പിച്ച് സീരിയലിലൂടെ കുടുംബ മസ്സുകളുടെ കണ്ണിലുണ്ണിയായി മാറിയ ഷാജു. മോഹൻലാലിനെ മിമിക്രി ചെയ്താണ് വേദികളിൽ ഷാജുകയ്യടി വാങ്ങിയതങ്കിൽ സീരിയൽ പ്രേമികൾക്ക് ഷാജു സ്വന്തം മോഹനേട്ടനാണ്. വീട്ടമ്മമാരും കൊച്ചുകുട്ടികളും മുതൽ മുത്തശ്ശിമാർ വരെ ഈ നടനെ കാണുമ്
കേരളത്തിലെ വീട്ടമ്മമാർ നെഞ്ചിലേറ്റിയ ഒരു മിമിക്രി താരമുണ്ട്. മിമിക്രിയിലൂടെ ചിരിപ്പിച്ച് സീരിയലിലൂടെ കുടുംബ മസ്സുകളുടെ കണ്ണിലുണ്ണിയായി മാറിയ ഷാജു. മോഹൻലാലിനെ മിമിക്രി ചെയ്താണ് വേദികളിൽ ഷാജുകയ്യടി വാങ്ങിയതങ്കിൽ സീരിയൽ പ്രേമികൾക്ക് ഷാജു സ്വന്തം മോഹനേട്ടനാണ്. വീട്ടമ്മമാരും കൊച്ചുകുട്ടികളും മുതൽ മുത്തശ്ശിമാർ വരെ ഈ നടനെ കാണുമ്പോൾ മോഹനേട്ടൻ എന്നാണ് വിളിക്കുക. 'പാരിജാതത്തിൽ ഷാജു അവതരിപ്പിക്കുന്ന കഥാപാത്രമാണ് മോഹട്ടേൻ. ''അടുത്തിടെ ഒരു കടയിൽ നിൽക്കുമ്പോൾ നല്ല പ്രയമുള്ള അമ്മച്ചി ഓടി എന്റെയടുത്തു വന്നിട്ട് 'മോഹനേട്ടാ സുഖമാണോ എന്നൊരു ചോദ്യം. മക്കളോടൊപ്പം കടയിൽ വന്നതാണ് അവർ. എന്റെ യഥാർത്ഥപേര് ആളുകൾ മറന്നുപോയെന്നു തോന്നുന്നു പുതുതായി അഭിനയിക്കുന്ന സിനിമയ്ക്കുവേണ്ടി മുടിയൊക്കെ പറ്റവെട്ടി സാധാരണ കാണുന്ന രൂപത്തിൽ നിന്ന് കുറച്ച് വ്യത്യസ്തനായിട്ടാണ് ഷാജുവിന്റെ രൂപം.
- മിമിക്രിയിലൂടെയായിരുന്നല്ലോ അഭിനയരംഗത്തേക്ക് വന്നത്?
കലയുമായി ഒരു ബന്ധമില്ലാത്ത കുടുംബമായിരുന്നു എന്റേത്. പാലക്കാട്ടെ മുണ്ടൂരിലാണ് വീട്. പഠിക്കുമ്പോഴേ മിമിക്രിയോട് നല്ല താൽപര്യമുണ്ട്. സ്‌കൂളിൽ ചില നാടകങ്ങളിലൊക്കെ തല കാണിച്ചിരുന്നു. പ്രിഡിഗ്രിക്കുശേഷം കമ്പ്യൂട്ടർ ഡിപ്ലോമയ്ക്ക് ചേർന്നു. മിമിക്രിയോടും, പാട്ടിനോടുമുള്ള ഇഷ്ടം കൊണ്ട് ഗാനമേള ട്രൂപ്പിന്റെ കൂടെ അനൗൺസ് ചെയ്യാൻ പോയിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മിമിക്രി ട്രൂപ്പുകാർ എന്റെ ശബ്ദം കേട്ടിട്ട് 'നല്ല ശബ്ദമാണെന്നു പറഞ്ഞ് അവരുടെ ട്രൂപ്പിലേക്ക് ക്ഷണിച്ചു. കുറേനാൾ പാലക്കാട് തുടർന്നു. പിന്നീട് കൊച്ചിയിലേക്ക് വന്നു. 'കൊച്ചിൻ ഹൈസ് എന്ന ട്രൂപ്പിൽ ചേർന്നു. സലിംകുമാറൊക്കെ ഇതിൽ പ്രവർത്തിച്ചിരുന്നു.
- മോഹൻലാലിനെയാണല്ലോ കൂടുതലും അനുകരിക്കുന്നത്?
അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാൻ. അന്ന് അദ്ദേഹത്തെ അനുകരിക്കാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. മിമിക്രിരംഗത്ത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ അതുകൊണ്ട് സാധിച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ അഭിയിക്കണെമെന്ന് വലിയ സ്വപ്നമായിരുന്നു. 'മാമ്പഴക്കാലത്തിൽ അദ്ദേഹത്തിന്റെ സഹോദരനായി അഭിയിക്കാൻ അവസരം കിട്ടി. പക്ഷേ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല. അന്ന് നല്ല സങ്കടം തോന്നിയിരുന്നു. ഇപ്പോൾ ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ പടമായ 'ശിക്കാറിലാണ് വലിയ വേഷമൊന്നുമല്ല എന്നാലും ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം അതാണ്.
- മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തുന്നത് എങ്ങയൊണ്?
വാർദ്ധ്യക്യപുരാണം സിനിമയിൽ അബി അവതരിപ്പിച്ചിരുന്ന കഥാപാത്രം മോഹൻലാലിനെ അനുകരിക്കുന്നുണ്ട്. ആ സിനിമയിൽ മുഴുവൻ അബിക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നത് ഞാനായിരുന്നു. അത് അറിഞ്ഞിട്ടാണ് ബാലുകിരിയത്ത് സംവിധാനം ചെയ്ത മിമിക്‌സ് ആക്ഷൻ 500 സിനിമയിലേക്ക് വിളിച്ചത്. അതായിരുന്നു ആദ്യ സിനിമ. ആ സമയങ്ങളിൽ ചെറിയ ബജറ്റിലൊതുങ്ങുന്ന മിമിക്രി താരങ്ങളെ വച്ച് ധാരാളം സിനിമകൾ ഇറങ്ങിയിരുന്നു. ചെറിയ വേഷങ്ങളായിരുന്നു എല്ലാ സിനിമകളിലും.
- സിനിമയിലേക്കാൾ നല്ല വേഷങ്ങൾ കിട്ടിയിരുന്നത് സീരിയലിലല്ലേ?
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ എല്ലാം സീരിയലിലായിരുന്നു. മഹാത്മഗാന്ധി കോളി, ചാരലത, ദുർഗ, മെഗസ്സീരിയലുകളുടെ ചാകരക്കാലത്ത് ഞാൻ അഭിനയിച്ച എല്ലാ സീരിയലുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും ആ സീരിയലുകളെക്കുറിച്ച് പറയാറുണ്ട്.
സാമ്പത്തികമായും സീരിയലുകൾ ഗുണം ചെയ്തു. ഒരു സിനിമയിൽ അഭിനയിച്ചു വിജയിച്ചാൽ നമ്മൾ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സിനിമ എത്ര വർഷം കഴിഞ്ഞാലും ആളുകൾ കാണും. എന്റെ മോൾ വളർന്നു വരുമ്പോൾ എന്റെ ചെറുപ്പകാലത്ത് ഞാൻ എങ്ങയൊണ് ഇരുന്നതെന്ന് കാണാൻ ചെറിയ വേഷമെങ്കിലും ഞാൻ അഭിയിച്ച ഒരു സിനിമ കണ്ടാൽ മതി.
സീരിയലിന്റെ ആയുസ് ഒരു ദിവസത്തേയ്‌ക്കേ ഉള്ളൂ എന്നാലും ഒരു സിനിമ നടനെ കാണുന്നതുപോലെയല്ലേ ആളുകൾ സീരിയൽ നടനെ കാണുന്നത് എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകളൊക്കെയാണെങ്കിൽ അവരുട വീട്ടിലെ സ്വന്തം ഒരാളെ കാണുന്നതുപോലെയാണ് നമ്മളെ കാണുന്നത്. എപ്പോൾ എവിടെച്ചെന്നാലും ആളുകൾക്ക് 'പാരിജാതത്തിന്റെ കാര്യമേ ചദിക്കാുള്ളൂ. ആ സീരിയലിൽ എന്റെ പേര് മോഹൻ എന്നാണ്. ഭാര്യ വിളിക്കുന്നതാണ് മോഹനേട്ടൻ എന്ന്. എന്നെ കാണുമ്പോൾ മോഹനേട്ടാ എന്തുണ്ട് വിശേഷമെന്നാണ് ചോദിക്കുന്നത്.
- സീരിയൽ അഭിനയത്തിലാണോ ചാന്ദനിയുമായി പരിചയപ്പെടുന്നത്?
'കോരപ്പൻ ഗ ഗ്രേറ്റ് എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ചാന്ദിനിയെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിയിച്ചു. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അല്ലാതെ പ്രണയമൊന്നുമില്ലായിരുന്നു. പഠകാലത്തുള്ള സൗഹൃദം പോലെ മാത്രം.
പരസ്പരം എല്ലാം ഞങ്ങൾ തുറന്നുപറയുമായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറി. സൂര്യ ടിവിയിലെ ആദ്യ സീരിയലായ 'സ്‌നേഹസമ്മാനത്തിൽ ഞങ്ങൾ പ്രണയജോഡികളായി തന്നെയാണ് അഭിയിച്ചത്.
- വിവാദം സൃഷ്ടിച്ചിരുന്നല്ലോ നിങ്ങളുടെ വിവാഹം?
ഇപ്പോൾ ഓർക്കുമ്പോൾ അത്ര എടുത്തുചാട്ടം വേണ്ടായിരുന്നെന്ന് ഓർക്കാറുണ്ട്. അന്ന് രണ്ടു പേർക്കും വലിയ പ്രായമൊന്നും ആയിട്ടില്ല. ചാന്ദ്‌നി വീട്ടിലെ ഇളയകുട്ടിയായിരുന്നു. രണ്ട് ആങ്ങളമാരുടെ ഇളയ പെങ്ങൾ ഞങ്ങളുടെ ബന്ധം അറിഞ്ഞപ്പോൾ രണ്ടു വീട്ടിലും പ്രശ്‌നമായി. എതിർപ്പ് കൂടിയപ്പോൾ ഞങ്ങൾക്കും വാശിയായി. ഒരു ദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകുകയാണെന്ന് പറഞ്ഞ് ചാന്ദ്‌നി വീട്ടിൽനിന്നിറങ്ങി. ഞാനും കൂട്ടുകാരുമായി കാത്തുനിന്നു. നേരെ രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തു. വൈകുന്നേരം അമ്പലത്തിൽ വച്ച് താലികെട്ടി. ആ ദിവസം അമുഭവിച്ച ടെൻഷമെക്കുറിച്ച് ഇന്ന് ഓർക്കാൻ വയ്യ. രണ്ടു ദിവസം വീട്ടുകാർ ചേർന്ന് വലിയ റിസപ്ഷൻ നടത്തി. കല്യാണങ്ങൾ കൂടാൻ പോകുമ്പോൾ ഇപ്പോൾ ഞങ്ങൾ ഓർക്കാറുണ്ട് ഒളിച്ചോട്ടം വേണ്ടായിരുന്നെന്ന്.
എല്ലാവരുടെയും അനുഗ്രഹത്തോടെ എത്രയോ സന്തോഷത്തോടെയാണ് വധൂവരന്മാർ കതിർമണ്ഡപത്തിൽ നിൽക്കുന്നത്. വിവാഹത്തിനുശേഷമാണ് ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടായത്. അതിനുമുമ്പ് കൂട്ടുകാരുടെ കൂടെ എപ്പോഴും അടിച്ചുപൊളിച്ച് നടക്കുന്ന സ്വഭാവമായിരുന്നു. അതൊക്കെ മാറി. ചാന്ദ്‌നി ഈ രംഗത്തുനിന്ന് വന്നതായതുകൊണ്ട് കലാരംഗത്തെ പ്രശ്ങ്ങൾ. മനസിലാക്കാനും, എപ്പോഴും പ്രോത്സാഹനവുമായി കൂടെ നിൽക്കാും സാധിക്കുന്നു.
- വിവാഹശേഷം ചാന്ദനിയെ അഭിയിക്കാൻ കണ്ടിട്ടില്ലല്ലോ?
അത് ചാന്ദനിയുടെ സ്വന്തം തീരുമാമാണ്. വിവാഹശേഷം നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നു അവൾക്ക് ഇഷ്ടം. കലാമണ്ഡലത്തിൽ ചേർന്ന് ഭരതനാട്യത്തിൽ ബി. എ. എടുത്തു. പാലക്കാട് സെന്റ് ആൻസ് സ്‌കൂളിൽ നൃത്തം പഠിപ്പിച്ചിരുന്നു. നൃത്തസ്‌കൂളിൽ തിരക്കായതുകൊണ്ട് ഇപ്പോൾ പോകുന്നില്ല.
'ശ്രീന്ദ നൃത്തകലാലയം എന്നാണ് സ്‌കൂളിന്റെ പേര്. വീട്ടിലെപ്പോഴും ഒരു കലയുടെ അന്തരീക്ഷമാണ്. ഇരുനൂറോലം കുട്ടികൾ പഠിക്കാൻ എത്തുന്നുണ്ട്. എന്നേക്കാൾ തിരക്കിലാണ് ചാന്ദ്‌നി എപ്പോഴും. കുട്ടികളുടെ അരങ്ങേറ്റവും സ്റ്റേജ് പ്രോഗ്രാമുകളുമായി. നാലിൽ പഠിക്കുന്ന മോൾ നന്ദയും നന്നായി ഡാൻസ് ചെയ്യും. യുവജനോത്സവത്തിൽ സബ്ജില്ലാതലത്തിൽ സമ്മാനം കിട്ടിയിരുന്നു.
- കുടുംബം
അച്ഛൻ ശ്രീധർ കർഷകനായിരുന്നു. അമ്മ പ്രേമകുമാരി. ചേച്ചി ഷീബയും കുടുംബവും മസ്‌ക്കറ്റിലാണ്. ചാന്ദ്‌നിയുടെ വീട് കൊച്ചിയിലാണ്. അച്ചൻ ബാലചന്ദ്രൻ കൊച്ചിൻ ഷിപ്പ്യാർഡിൽ എൻജീനിയറായിരുന്നു അമ്മ വീട്ടമ്മയാണ്.
- ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട് സ്വയം ചിരി തോന്നിയ ഒരു സന്ദർഭമേത്?
വളരെയധികം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ അമേരിക്കയിൽ ഒരു സ്റ്റേജ് പ്രോഗ്രാമിന് പോയി. ജയറാമേട്ടൻ, കോട്ടയം നസീർ, ഉഷാ ഉതുപ്പ് തുടങ്ങിയവരായിരുന്നു സംഘാംഗങ്ങൾ. നസീറിന് അവിടെ ചെന്നയുടൻ ചിക്കൻ പോക്‌സ് പിടിച്ചു. നസീറിന്റെ റൂമിൽ ഞാനാണ് താമസിച്ചിരുന്നത്. ആദ്യത്തെ ദിവസം ദേഹത്തെല്ലാം കുരുപോലെ പൊങ്ങിവന്നു. അതൊന്നും നസീർ കാര്യമാക്കിയില്ല. രണ്ടു ദിവസം കഴിഞ്ഞ് പനി പിടിച്ചപ്പോൾ സംശയം തോന്നി. ചിക്കൻ പോക്‌സ് ആണോയെന്ന് ഡോക്ടറെ കണ്ടപ്പോൾ അതെയെന്നു പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴും സംഘാംഗങ്ങൾ എല്ലാം ഓടും കാരണം കൂടെ താമസിച്ചത് ഞാൻ ആണല്ലോ. അസുഖമാണെന്നുകരുതി പ്രോഗ്രാം ഉപേക്ഷിക്കാനും പറ്റില്ലല്ലോ.
ശക്തികൂടിയ മരുന്ന് കഴിച്ച് നസീർ പ്രോഗ്രാം ചെയ്തു. കട്ടികൂടിയ മേയ്ക്കപ്പ് ഇട്ടാണ് കുരുക്കൾ മറച്ചിരുന്നത്. എല്ലാവരും നസീറിന്റെ അടുത്തുനിന്ന് എപ്പോഴും മാറിയേനിൽക്കൂ.
ഏറ്റവും രസം അതൊന്നുമല്ലായിരുന്നു. പ്രോഗ്രാം കഴിയുമ്പോൽ ആളുകൾ നസീറിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരും. വേണ്ടന്നു പറഞ്ഞാലും അവർ കേൾക്കാതെ, 'ഞങ്ങൾ കോട്ടയം കാരാണെന്ന് പറഞ്ഞ് നസീറിനെ കെട്ടിപ്പിടിച്ചാണ് പോസു ചെയ്യുന്നത് നസീറിനാണെങ്കിൽ ഇതു സഹിക്കുകയേ നിവൃത്തിയുള്ളൂ. അവിടെ കുറേപ്പേർക്കെങ്കിലും ചിക്കൻ പോക്‌സ് പിടിച്ചു കാണുമെന്ന് തീർച്ചയാണ്.
കടപ്പാട്: കന്യക