- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആഹാ ആരാ ഇത്', നേരിൽ കണ്ടപ്പോൾ മമ്മൂട്ടി സംസാരിച്ചതിൽ സന്തോഷം പങ്കുവച്ച് സീരിയൽ താരം രശ്മി അനിൽ; മമ്മൂട്ടിയെ പോലുള്ള വലിയ നടന് തന്നെപോലെയുള്ള ജൂനിയർ ആർട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമുണ്ടെന്ന് രശ്മി; തോപ്പിൽ ജോപ്പന്റെ സെറ്റിൽ വച്ചുണ്ടായ അനുഭവം സന്തോഷപൂർവ്വം പങ്കുവെച്ച് കലാകാരി
കൊച്ചി: മലയാള സിനിമയുടെ മെഗാ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ടെലിവിഷനിലെ പ്രിയതാരം. ഹാസ്യ രംഗങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ രശ്മി അനിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്മി സന്തോഷം പങ്കുവെച്ചത്. മമ്മൂട്ടിയെ പോലെ വലിയൊരു നടന് തന്നെപോലെയുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമായി തോന്നിയെന്നും രശ്മി പറയുന്നു. ആദ്യമായി മമ്മൂക്കയെ നേരിൽ കാണുന്നത് തോപ്പിൽ ജോപ്പൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞ് വലിയ ആകാംഷയായിരുന്നു എനിക്ക്. ആഹാ ആരാ ഇത് എന്ന് മമ്മൂക്ക എന്നെ കണ്ടപ്പോൾ ചോദിച്ചിരുന്നു. ചോദ്യം എന്നോടാണെന്ന് ആദ്യം കരുതിയില്ല. പക്ഷേ അദ്ദേഹം എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം എന്നെപ്പോലൊരു ചെറിയ ആർടിസ്റ്റിനോട് ഇങ്ങനെ ചോദിക്കുന്നത് വലിയ അവാർഡ് തന്നെയാണ്. പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോൾ കി
കൊച്ചി: മലയാള സിനിമയുടെ മെഗാ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ടെലിവിഷനിലെ പ്രിയതാരം. ഹാസ്യ രംഗങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ രശ്മി അനിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്മി സന്തോഷം പങ്കുവെച്ചത്. മമ്മൂട്ടിയെ പോലെ വലിയൊരു നടന് തന്നെപോലെയുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമായി തോന്നിയെന്നും രശ്മി പറയുന്നു.
ആദ്യമായി മമ്മൂക്കയെ നേരിൽ കാണുന്നത് തോപ്പിൽ ജോപ്പൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞ് വലിയ ആകാംഷയായിരുന്നു എനിക്ക്. ആഹാ ആരാ ഇത് എന്ന് മമ്മൂക്ക എന്നെ കണ്ടപ്പോൾ ചോദിച്ചിരുന്നു. ചോദ്യം എന്നോടാണെന്ന് ആദ്യം കരുതിയില്ല.
പക്ഷേ അദ്ദേഹം എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം എന്നെപ്പോലൊരു ചെറിയ ആർടിസ്റ്റിനോട് ഇങ്ങനെ ചോദിക്കുന്നത് വലിയ അവാർഡ് തന്നെയാണ്. പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോൾ കിളിപോയ അവസ്ഥയായി' രശ്മി പറഞ്ഞു.
എല്ലാവരേയും പോലെ എനിക്കും ഒത്തിരി ഇഷ്ടമാണ് മമ്മൂട്ടിയേയും മോഹൻലാലിനേയും. ഇരുവരെയും കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിൽ മമ്മൂക്കയെ കാണാനും അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാനുമായി. ഇനിയിപ്പോൾ ലാലേട്ടനെ കാണുന്നതും അദ്ദേഹം നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിൽ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും രശ്മി പറഞ്ഞു.