- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വർഷംകൊണ്ട് ബലാത്സംഗം ചെയ്തു കൊന്നത് 15 ബാലികമാരെ; നാലു സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന് ദരിദ്ര കുടുംബത്തിലെ ബാലികമാരെ തെരഞ്ഞുപിടിച്ച് ലൈംഗികദാഹം തീർക്കാൻ ഉപയോഗപ്പെടുത്തി; ബലാത്സംഗത്തിന് മുമ്പ് കാലുകൾ തല്ലിയൊടിക്കുന്ന അതിക്രൂരത; ഉപയോഗത്തിനു ശേഷം അവിടെ തന്നെ കൊന്നുതള്ളും; സീരിയൽ കില്ലറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥരും
ഗുരുഗ്രാം: ചേരികളിൽ താമസിക്കുന്ന ദരിദ്ര കുടുംബങ്ങളിലെ പിഞ്ചു ബാലികമാരെ സൗജന്യ ഭക്ഷണശാലകൾക്കു സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്ന അതിക്രൂരനായ കുറ്റവാളി സുനിൽ കുമാർ വെളിപ്പെടുത്തുന്നത് ഏഴു വർഷത്തിനുള്ളിൽ താൻ കൊലചെയ്തിട്ടുള്ളത് പതിനഞ്ചോളം പെൺകുട്ടികളെ എന്ന്. നവംബർ 20നാണ് രാജ്യം കണ്ടിട്ടുള്ളതിൽ വച്ചേറ്റം ക്രൂരനായ കുറ്റവാളി സുനിൽ കുമാറിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ന്യൂഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ഗുരുഗ്രാമിൽ നിന്ന് 320 മൈൽ അകലെ ഒരു പെൺകുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുനിൽ എന്നു പേരുള്ള കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സിറ്റിയിലെ അച്ചലേശ്വർ മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്ന് അഞ്ചു വയസുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ കുമാർ പിടിയിലാകുകയായിരുന്നു. ആഘോഷവേളകളിൽ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന കമ്യൂണിറ്റി കി്ച്ചണുകളുടെ സമീപം കറങ്ങി നടന്നാണ് ഇയാൾ പെൺകുഞ്ഞുങ്ങളെ വലവീശിപ്പിടിച്ചിരുന്നത്. സൗജന്യഭക്
ഗുരുഗ്രാം: ചേരികളിൽ താമസിക്കുന്ന ദരിദ്ര കുടുംബങ്ങളിലെ പിഞ്ചു ബാലികമാരെ സൗജന്യ ഭക്ഷണശാലകൾക്കു സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്ന അതിക്രൂരനായ കുറ്റവാളി സുനിൽ കുമാർ വെളിപ്പെടുത്തുന്നത് ഏഴു വർഷത്തിനുള്ളിൽ താൻ കൊലചെയ്തിട്ടുള്ളത് പതിനഞ്ചോളം പെൺകുട്ടികളെ എന്ന്. നവംബർ 20നാണ് രാജ്യം കണ്ടിട്ടുള്ളതിൽ വച്ചേറ്റം ക്രൂരനായ കുറ്റവാളി സുനിൽ കുമാറിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ന്യൂഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ഗുരുഗ്രാമിൽ നിന്ന് 320 മൈൽ അകലെ ഒരു പെൺകുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുനിൽ എന്നു പേരുള്ള കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സിറ്റിയിലെ അച്ചലേശ്വർ മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്ന് അഞ്ചു വയസുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ കുമാർ പിടിയിലാകുകയായിരുന്നു. ആഘോഷവേളകളിൽ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന കമ്യൂണിറ്റി കി്ച്ചണുകളുടെ സമീപം കറങ്ങി നടന്നാണ് ഇയാൾ പെൺകുഞ്ഞുങ്ങളെ വലവീശിപ്പിടിച്ചിരുന്നത്.
സൗജന്യഭക്ഷണം കഴിക്കാനെത്തുന്ന ബാലികമാരെ മിഠായിയും ചോക്ലേറ്റും നൽകി വശീകരിച്ച് ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവ്. പീഡനത്തിന് മുമ്പ് കുഞ്ഞുങ്ങളുടെ കാലുകൾ ഇഷ്ടികകൊണ്ട് ഇടിച്ച് ഒടിക്കുകയും ബലാത്സംഗത്തിനു ശേഷം കൊന്ന് മൃതദേഹം അവിടെ തന്നെ തള്ളുകയുമായിരുന്നു പതിവ്.
സ്ഥിരമായി ഒരിടത്തും ജോലി ചെയ്യാത്ത ഇയാൾ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കറങ്ങി നടന്നാണ് ബലാത്സംഗങ്ങളും കൊലപാതങ്ങളും നടത്തിയിരുന്നത്. എന്നാൽ താൻ എന്നാണ് ആദ്യമായി ബലാത്സംഗം നടത്തിയതെന്ന് ഓർക്കുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സ്ഥിരമായി ഒരിടത്ത് തങ്ങാത്തതും കുറ്റകൃത്യത്തിനായി നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നതും അമിതമായി കേസുകൾ ഉള്ള പൊലീസ് സ്‌റ്റേഷൻ പരിധിയുമാണ് ഇയാളെ പൊലീസിന്റെ പിടിയിൽ നിന്നു വഴുതാൻ സഹായകമായത്.
ചോദ്യം ചെയ്യലിൽ ആദ്യം ഒമ്പതു കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ സുനിൽകുമാർ പിന്നീട് കൂടുതൽ പീഡനങ്ങളും കൊലപാതകങ്ങളും വെളിപ്പെടുത്തുകയായിരുന്നു. 2011-ൽ ഉത്തർപ്രദേശിലെ മഹോബയിലെ അഞ്ചു വയസുകാരിയുടെ തിരോധനവുമായി ബന്ധപ്പെട്ട കേസാണ് ഇതിൽ ആദ്യം. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 2013-ൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ മൂന്ന് പെൺകുഞ്ഞുങ്ങളേയും ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ടു ബാലികമാരേയും 2014-ൽ ഗ്വാളിയോറിലും ഗുരുഗ്രാമിലും ഓരോ കൊലപാതകങ്ങളും 2015-ൽ ഉത്തർപ്രദേശിലെ ഝാൻസിയിലും ഇയാൾ ക്രൂരകൃത്യങ്ങൾ നടത്തി.
2016-ൽ വീണ്ടും ഗുരുഗ്രാമിൽ ഒരു കൊലപാകവും 2017-ൽ ഝാൻസിയിൽ ഒരു ബാലികയേയും ഗുരുഗ്രാമിൽ രണ്ടു ബാലികമാരേയും കൊന്നൊടുക്കി. ഈ വർഷം അഞ്ചു കൊലപാതകങ്ങളാണ് ഈ നരാധമൻ ചെയ്തിരിക്കുന്നത്. ഝാൻസിയിൽ രണ്ടു കൊലകളും ഗുരുഗ്രാമിൽ മൂന്നു കൊലകളും നടത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ദരിദ്രകുടുംബ പശ്ചാത്തലം കേസുകൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ പലയിടത്തും ഇയാളെ ചേരിനിവാസികൾ പീഡനശ്രമത്തിന് പിടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന സുനിൽ കുമാർ പത്തു വർഷം മുമ്പു തന്നെ വീടുവിട്ടതാണ്. ഇടയ്ക്ക് വീട്ടിൽ ചെല്ലുമെങ്കിലും വീട്ടുകാരായി അധികം ബന്ധം പുലർത്തിയിരുന്നുമില്ല. സ്‌കൂൾ പോകാൻ മടിച്ചിരുന്ന സുനിൽ പിതാവിന്റെ മരണ ശേഷം തീർത്തും വഴിപിഴച്ച രീതിയിലായിരുന്നു ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ ഓർക്കുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ബാലികമാരുടെ എണ്ണം പതിനഞ്ചോളം എത്തി നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും മരവിച്ചിരിക്കുകയാണ്. ഈ കേസുകളെല്ലാം തെളിഞ്ഞാൽ രാജ്യം കണ്ട കൊടുംക്രൂരനായ ബാലപീഡകനും സീരിയൽ കില്ലറുമായും സുനിൽകുമാറിനെ പ്രഖ്യാപിക്കും.