- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി പഞ്ചായത്തിനെ ദുരൂഹതയിലാഴ്ത്തിയ മരണ പരമ്പരയിൽ വില്ലൻ വിഷംതന്നെ; ഭക്ഷണത്തിലൂടെയോ മരുന്നിലൂടെയോ വിഷാംശം അകത്തുചെന്നതായി സൂചന; ഛർദ്ദിൽ ബാധിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേർ മരിച്ച സംഭവത്തിൽ എട്ടുവയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്; കുടുംബത്തിൽ ശേഷിക്കുന്ന വീട്ടമ്മ ആശുപത്രിയിൽ തന്നെ
കണ്ണൂർ: ഒരു നാടിനെ ദുരൂഹതയിലാക്കിയ മരണ പരമ്പരയിലെ വസ്തുതകൾ ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വരുന്നു. ഒരു കുടുംബത്തിൽ പിഞ്ചുകുഞ്ഞടക്കം നാലുപേർ ഛർദ്ദിലിനെ തുടർന്ന് മരിക്കുകയും അതിൽ മൂന്നുപേരുടെ മരണം മൂന്നുമാസത്തെ ഇടവേളയിൽ നടക്കുകയും ചെയ്തതോടെയാണ് ദുരൂഹത ശക്തമായത്. വീട്ടിൽ ശേഷിക്കുന്ന വീട്ടമ്മയാകട്ടെ ഇതേ രോഗലക്ഷണത്താൽ ആശുപത്രിയിലായി ചികിത്സയിലുമാണ്. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മരണകാരണം വിഷാംശം ഉള്ളിൽ ചെന്നതാണെന്ന സൂചനകൾ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നതായാണ് സൂചന ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. ഇത് സംബന്ധിച്ചുള്ള അപേക്ഷ തലശ്ശേരി കോടതിയിൽ പൊലീസ് നൽകിയിട്ടുണ്ട്. ഛർദ്ദിലിനെ തുടർന്ന് മരിച്ച ഐശ്വര്യയുടെ മ
കണ്ണൂർ: ഒരു നാടിനെ ദുരൂഹതയിലാക്കിയ മരണ പരമ്പരയിലെ വസ്തുതകൾ ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വരുന്നു. ഒരു കുടുംബത്തിൽ പിഞ്ചുകുഞ്ഞടക്കം നാലുപേർ ഛർദ്ദിലിനെ തുടർന്ന് മരിക്കുകയും അതിൽ മൂന്നുപേരുടെ മരണം മൂന്നുമാസത്തെ ഇടവേളയിൽ നടക്കുകയും ചെയ്തതോടെയാണ് ദുരൂഹത ശക്തമായത്. വീട്ടിൽ ശേഷിക്കുന്ന വീട്ടമ്മയാകട്ടെ ഇതേ രോഗലക്ഷണത്താൽ ആശുപത്രിയിലായി ചികിത്സയിലുമാണ്. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെയാണ് മരണകാരണം വിഷാംശം ഉള്ളിൽ ചെന്നതാണെന്ന സൂചനകൾ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നതായാണ് സൂചന ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.
ഇത് സംബന്ധിച്ചുള്ള അപേക്ഷ തലശ്ശേരി കോടതിയിൽ പൊലീസ് നൽകിയിട്ടുണ്ട്. ഛർദ്ദിലിനെ തുടർന്ന് മരിച്ച ഐശ്വര്യയുടെ മൃതദേഹം യാതൊരു പരിശോധനയും കൂടാതെയാണ് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചത്. ഈ വർഷം ജനുവരി 18 നായിരുന്നു ഐശ്വര്യയുടെ മരണം. എന്നാൽ ആറ് വർഷം മുമ്പ് ഐശ്വര്യയുടെ അനുജത്തി കീർത്തനയും ഛർദ്ദിയെ തുടർന്ന് മരണപ്പെട്ടിരുന്നു.
മറുനാടൻ മലയാളി നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മരണ പരമ്പരയിൽ ബാഹ്യ ശക്തികളുടെ ഇടപെടുലുണ്ടെന്ന നിഗമനത്തിൽ പൊലീസും എത്തിച്ചേർന്നിരിക്കയാണ്. ഐശ്വര്യക്ക് ശേഷം ഗൃഹനാഥയായ വടവതി കമലയും കഴിഞ്ഞ മാർച്ച് 27 ന് സമാന രോഗലക്ഷണവുമായി മരിക്കുകയായിരുന്നു. കമലയുടെ 40 ാം അടിയന്തിരത്തിന് തൊട്ടു മുമ്പു തന്നെ അവരുടെ ഭർത്തവ് കുഞ്ഞിരാമനും സമാന രീതിയിൽ ഛർദ്ദിൽ ബാധിച്ച് ആശുപത്രിയിലാവുകയും മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരും ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ ഈ രണ്ട് മൃതദേഹങ്ങളും പൊലീസ് നടപടിയുടെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയി. അതിലെ പത്ത് ഫലങ്ങൾ പൊലീസിന് അറിയാൻ കഴിഞ്ഞെന്നാണ് വിവരം.
മൃതദേഹ പരിശോധനാ റിപ്പോർട്ട്, ആന്തരിക അവയവ പരിശോധനാ ഫലം, എന്നിവയിൽ മരിച്ചവരുടെ ശരീരത്തിൽ ഭക്ഷണം വഴിയോ മരുന്നുവഴിയോ വിഷാംശം കടന്നിട്ടുണ്ടാകാമെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയിൽ മരിച്ച ഐശ്വര്യയുടെ മൃതദേഹ പരിശോധനക്ക് പൊലീസ് അനുമതി തേടിയത്. ഈ വീടുമായി ബന്ധപ്പെടുന്നവരേയും ബന്ധുക്കളേയും എല്ലാം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പൊലീസ് വിവരങ്ങൾ പുറത്ത് വിടൂ. അതിനിടെ വണ്ണത്താൻ വീട്ടിന് മുന്നിലെ അവരുടെ തന്നെയായ മൺമതിലിലെ ഒരു ദ്വാരത്തിൽ ഒരു കഫ് സിറപ്പിന്റെ കുപ്പി മരുന്നടക്കം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് മരുന്നുവഴി വിഷാംശം നൽകാനുള്ള മാർഗ്ഗമായി സ്വീകരിച്ചുവോ എന്നും സംശയമുണ്ട്. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഛർദ്ദിലിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സൗമ്യ സാധാരണ നില കൈവരിച്ചിട്ടുണ്ട്. സൗമ്യയുടെ മക്കളാണ് ആദ്യം മരണടഞ്ഞ കീർത്തനയും ഐശ്വര്യയും. ഇവരുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. അമ്മ കമലയുടെ മരണശേഷം ഈ വീട്ടിൽ ചില യുവാക്കൾ വരുന്നതിനെ നാട്ടുകാർ വിലക്കിയിരുന്നു. നാല് മരണങ്ങൾ നടന്ന വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. സ്വന്തം മണ്ഡലം എന്ന നിലയിൽ ഇക്കാര്യം ഗൗരവമായെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. അതിനു ശേഷമാണ് സൗമ്യയെ ഛർദ്ദിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.