- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ട്രോൾ പൊങ്കാല; കട്ടച്ചളിയിൽ കളം നിറഞ്ഞു; കുമ്മനത്തേയും ജനരക്ഷായാത്രയേയും തൽക്കാലം വിടുന്നതായി ട്രോളന്മാർ
സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ ട്രോളർമാർക്കും ചാകരയായി. എത്രനാളെന്നു വച്ചാണ് കുമ്മനവും ജനരക്ഷായാത്രയും തന്നെ ഇങ്ങനെ ആവർത്തിച്ച് ആവർത്തിച്ച്. സംഭവം മടുത്തു. കട്ടച്ചെളി എന്തെങ്കിലും കാട്ടിത്തരണേ ഡിങ്കദേവാ എന്നു പ്രാർത്ഥിച്ചു. തീരെ പ്രതീക്ഷിക്കാതെയാണ് ഡിങ്കദേവൻ പ്രസാദിച്ചത്.സംഭവം ക്ളിയറായതോടെകളം നിറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും ട്രോൾ പൊങ്കാല.... സോളാർ കമ്മീഷനെ നിയമിച്ചത് ആരാ ?പിന്നെ എങ്ങിനെയാണ് രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് എന്നു തുടങ്ങുന്ന നേരിട്ടുള്ള ആക്രമണം തുടങ്ങി യുഡിഎഫ് ടീമിലെ ആരേയും ട്രോളന്മാർ വെറുതേ വിടുന്നില്ല. ഇതിനിടയിൽ തൽക്കാലം രക്ഷപ്പെട്ടത് കുമ്മനവും അദ്ദേഹത്തിന്റെ ജനരക്ഷായാത്രയുമാണ്. അദ്ദേഹമായിരുന്നു അടുത്തിടയായി ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം. ഇന്നതിന് ഒരു ആശ്വാസമായി സോളാറെത്തി. സോളാർ ട്രോളിൽ മുഖ്യ ഇര ഉമ്മൻ ചാണ്ടി തന്നെയാണ്. പ്രതിപക്ഷ നേതാവാകാനും കെ പിസിസി പ്രസിഡന്റാകാനുമൊക്കെ നിർബ്ബന്ധിച്ചപ്പോൾ എന്തുകൊണ്ടാണ് വേണ്ട.. വ
സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ ട്രോളർമാർക്കും ചാകരയായി. എത്രനാളെന്നു വച്ചാണ് കുമ്മനവും ജനരക്ഷായാത്രയും തന്നെ ഇങ്ങനെ ആവർത്തിച്ച് ആവർത്തിച്ച്. സംഭവം മടുത്തു. കട്ടച്ചെളി എന്തെങ്കിലും കാട്ടിത്തരണേ ഡിങ്കദേവാ എന്നു പ്രാർത്ഥിച്ചു. തീരെ പ്രതീക്ഷിക്കാതെയാണ് ഡിങ്കദേവൻ പ്രസാദിച്ചത്.സംഭവം ക്‌ളിയറായതോടെ
കളം നിറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും ട്രോൾ പൊങ്കാല....
സോളാർ കമ്മീഷനെ നിയമിച്ചത് ആരാ ?പിന്നെ എങ്ങിനെയാണ് രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് എന്നു തുടങ്ങുന്ന നേരിട്ടുള്ള ആക്രമണം തുടങ്ങി യുഡിഎഫ് ടീമിലെ ആരേയും ട്രോളന്മാർ വെറുതേ വിടുന്നില്ല. ഇതിനിടയിൽ തൽക്കാലം രക്ഷപ്പെട്ടത് കുമ്മനവും അദ്ദേഹത്തിന്റെ ജനരക്ഷായാത്രയുമാണ്. അദ്ദേഹമായിരുന്നു അടുത്തിടയായി ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം. ഇന്നതിന് ഒരു ആശ്വാസമായി സോളാറെത്തി.
സോളാർ ട്രോളിൽ മുഖ്യ ഇര ഉമ്മൻ ചാണ്ടി തന്നെയാണ്. പ്രതിപക്ഷ നേതാവാകാനും കെ പിസിസി പ്രസിഡന്റാകാനുമൊക്കെ നിർബ്ബന്ധിച്ചപ്പോൾ എന്തുകൊണ്ടാണ് വേണ്ട.. വേണ്ട എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ഒരു ട്രോളിലെ ആക്ഷേപം. കൂട്ടത്തോടെ കുടുങ്ങിയതിനെയും കണക്കിന് കളിയാക്കുന്നുണ്ട്
സോഷ്യൽ മീഡിയയിലെ കൊങ്ങികൾ ഇനി ധ്യാനം കൂടാൻ പോകുന്നതായിരിക്കും നല്ലതെന്നും ഒരു ട്രോളിൽ ഒളിയമ്പുണ്ട്. മന്ത്രിസഭയിലെ വിക്കറ്റെണ്ണി നടന്ന ബലറാമിനും ട്രോളുണ്ട്.