- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക്, ലീമെറിക് ആശുപത്രികൾ വൃത്തിഹീനം; രോഗികളുടെ ആരോഗ്യം ആശങ്കയിൽ; ഗുരുതരമായ വീഴ്ചയെന്ന് ഹിക്വ
ഡബ്ലിൻ: അയർലണ്ടിലെ തിരക്കേറിയ രണ്ട് ആശുപത്രികളായ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലീമെറിക്കും വൃത്തിഹീനമെന്ന് ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അഥോറിറ്റി (ഹിക്വ) കണ്ടെത്തി. രോഗികളുടെ ആരോഗ്യത്തിന് ഹാനികരമായ അവസ്ഥയാണ് ഇരു ആശുപത്രികളിലും ഉള്ളതെന്നാണ് ഹിക്വ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ
ഡബ്ലിൻ: അയർലണ്ടിലെ തിരക്കേറിയ രണ്ട് ആശുപത്രികളായ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലീമെറിക്കും വൃത്തിഹീനമെന്ന് ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അഥോറിറ്റി (ഹിക്വ) കണ്ടെത്തി. രോഗികളുടെ ആരോഗ്യത്തിന് ഹാനികരമായ അവസ്ഥയാണ് ഇരു ആശുപത്രികളിലും ഉള്ളതെന്നാണ് ഹിക്വ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഹിക്വ നടത്തിയ മിന്നൽ പരിശോധനയിൽ ആശുപത്രി ഉപകരണങ്ങൾ വൃത്തിഹീനമെന്നും ആശുപത്രിയിൽ കൈ വൃത്തിയാക്കുന്നതിൽ ഗുരുതരമായ വീഴ്ചയും ഹിക്വ കണ്ടെത്തുകയായിരുന്നു.
കോർക്ക് ആശുപത്രിയിൽ ട്രോളികൾ, മെഡിക്കൽ ഉപകരണങ്ങൾ, ബ്ലഡ് പ്രഷർ മോണിട്ടറിങ് ഉപകരണങ്ങൾ തുടങ്ങിയ വൃത്തിയാക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടിയതായി ഹിക്വ രേഖപ്പെടുത്തുന്നു. ലീമെറിക് ആശുപത്രിയിലെ ജനൽ ചില്ല് പൊട്ടിയതിനാൽ രോഗികൾ ന്യൂസ് പേപ്പർ വച്ച് ജനലുകൾ മറച്ചിരിക്കുന്നതായി ഹിക്വ പരിശോധനയിൽ വ്യക്തമായി. കൂടാതെ കൈകൾ വൃത്തിയാക്കുന്നതിന് ആവശ്യമായ ഹാൻഡ് വാഷ് ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഐസലേഷൻ വാർഡിൽ കഴിയുന്ന രോഗികളും വൃത്തിഹീനമായ ചുറ്റുപാടിലാണ് കഴിയുന്നത്. കിടക്കകൾ, ഷീറ്റുകൾ, കർട്ടൺ മുതലായവ അഴുക്കുപുരണ്ടവയായിരുന്നു. രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ രക്തക്കറ വരെ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ട് ആശുപത്രികളായ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ലീമെറിക് ഹോസ്പിറ്റലും ഇത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് രോഗികളുടെ ആരോഗ്യത്തെ വെല്ലുവിളിക്കുന്നതാണെന്നും ഹിക്വ പറയുന്നു. നവംബറിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെ ജനുവരിയിൽ തുടർ പരിശോധന നടത്തിയപ്പോൾ ഈയവസ്ഥയ്ക്ക് ഏറെ മാറ്റം വന്നിട്ടുള്ളതായി ഹിക്വ വെളിപ്പെടുത്തുന്നു.