- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തുന്ന രാസവസ്തുക്കൾ കൂടുതലായി സൂക്ഷിച്ചു; തീകെടുത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല; ആകെ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിഗ്വിഷറുകൾ റീഫിൽ ചെയ്തില്ല; തീപിടുത്തം തിരിച്ചറിയാനുള്ള സ്മോക് ഡിറ്റക്ടർ സ്ഥാപിച്ചില്ല; കഴിഞ്ഞമാസാവസാനം ഉണ്ടായ തീപിടുത്തം രഹസ്യമാക്കി വച്ചു; തിരുവനന്തപുരം മൺവിള ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്; തീപിടുത്തം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കൾ ഫാക്ടറിയിൽ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സജീവൻ അറിയിച്ചു. ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായത്. അഗ്നിബാധയുണ്ടായാൽ ഉപയോഗിക്കാനായി ഫയർ എക്സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അഗ്‌നിബാധ ഉണ്ടായാൽ ഉടനെ അണയ്ക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നില്ല. വെള്ളം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്ന വിവരം. പ്ലാസ്റ്റിക് ഉൽപാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ അമിതമായി ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായുള്ള അഗ്‌നിശമന സൗകര്യങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അഗ്
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കൾ ഫാക്ടറിയിൽ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സജീവൻ അറിയിച്ചു. ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായത്. അഗ്നിബാധയുണ്ടായാൽ ഉപയോഗിക്കാനായി ഫയർ എക്സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അഗ്‌നിബാധ ഉണ്ടായാൽ ഉടനെ അണയ്ക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നില്ല. വെള്ളം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്ന വിവരം.
പ്ലാസ്റ്റിക് ഉൽപാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ അമിതമായി ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായുള്ള അഗ്‌നിശമന സൗകര്യങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അഗ്‌നിബാധ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നതിനുള്ള സ്മോക് ഡിക്ടറ്റർ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല.
ഒക്ടോബർ 27ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് തീ അണക്കാനുള്ള വസ്തുക്കൾ ഉപയോഗിച്ചിരുന്നു. പിന്നീട് അവ ഫിൽ ചെയ്യുന്നതിന് മുമ്പാണ് അടുത്ത തീപിടിത്തം ഉണ്ടായത്. ഇത് സമയത്ത് ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തീപിടിത്തം മലിനീകരണ നിയന്ത്രണ ബോർഡിനെയും അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ബുധനാഴ്ചയുണ്ടായ വിധത്തിലുള്ള വലിയ അഗ്‌നിബാധ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നു.
അഗ്‌നിബാധ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥൻ. ഫോറൻസിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. മൺവിളയിലെ തീപ്പിടിത്തം അഗ്നിസമന സേനയും അന്വേഷിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ ടെക്‌നിക്കൽ വിഭഗം ഡയറക്ടർ പ്രസാദിനാണ് അന്വേഷണ ചുമതലയുള്ളത്.
ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതർ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകൾ. 12 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൺവിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ മതിൽ പുലർച്ചയോടെ തകർന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.
അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതർ വ്യക്തമാക്കുന്നത്. അഗ്നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ വ്യക്തമാക്കി. ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, തീപിടുത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കിയിരുന്നു. 500 കോടിയുടെ നഷ്ടമാണ് ഇപ്പോൾ ഫാമിലി പ്ലാസ്റ്റിക്സ് അധികൃതർ കണക്കുക്കൂട്ടിയിരിക്കുന്നത്.
അതിനിടെ പ്ലാസ്റ്റിക് ഫാക്ടറി കത്തിയതിൽ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്സിജന്റെ അളവു കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയതിൽനിന്ന് ഉയരുന്ന പുകയിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവ കലർന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവു കുറയ്ക്കും.
കൊച്ചുകുട്ടികൾ, അലർജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവർ എന്നിവർ ശ്രദ്ധിക്കണം. ഇവർ ഒരു കിലോമീറ്റർ ചുറ്റളവിൽനിന്നും മാറിനിൽക്കുന്നതാണ് നല്ലത്. വളരെ ഉയർന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തിൽ കലർന്നിരിക്കുന്നത്. ഇതു ശ്വസിച്ചാൽ സാരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാർ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.