- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗുരുതര ഗതാഗത ലംഘനങ്ങൾ വർധിക്കുന്നു; ഒരു മാസം പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നത് 250 ഗതാഗത ലംഘന കേസുകൾ
ദോഹ: രാജ്യത്ത് ഗുരുതര ഗതാഗത ലംഘനങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. ഇതിന്റെ പ്രതിഫനമെന്നോണം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഒരു മാസം 250 ട്രാഫിക് ലംഘന കേസുകളോളം പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നുണ്ട്. അമിത വേഗതയും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമാണ് പൊതുവേ വർധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രോസിക്യൂഷന് കൈമാറുന്ന കേസുകളിൽ മിക്ക
ദോഹ: രാജ്യത്ത് ഗുരുതര ഗതാഗത ലംഘനങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. ഇതിന്റെ പ്രതിഫനമെന്നോണം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഒരു മാസം 250 ട്രാഫിക് ലംഘന കേസുകളോളം പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നുണ്ട്. അമിത വേഗതയും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമാണ് പൊതുവേ വർധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രോസിക്യൂഷന് കൈമാറുന്ന കേസുകളിൽ മിക്കവയും മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ചുവെന്ന കേസുകളാണ്.
അതേസമയം മദ്യപിച്ചും മയക്കു മരുന്ന് ഉപയോഗിച്ചതിനു ശേഷം വാഹനമോടിച്ചതിന്റെ പേരിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അശ്രദ്ധമായ ഡ്രൈവിംഗും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ഒത്തുതീർപ്പാക്കാൻ കഴിയാത്ത കേസുകളാണ് പിന്നീട് കോടതിയുടെ പരിഗണനയിൽ എത്തിക്കുന്നത്. ഗുരുതരമല്ലാത്ത കേസുകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തന്നെ പരിഹരിക്കുകയാണ് പതിവെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ഖാലിദ് മുബാറക് അൽ ഖാബി അറിയിച്ചു.
വർധിച്ചു വരുന്ന ജനപ്പെരുപ്പവും ഗതാഗതസംവിധാനത്തെ താറുമാറാക്കുന്നു. ഖത്തറിൽ പ്രതിമാസം 10,000 വാഹനങ്ങൾ എന്ന കണക്കിൽ പുതുതായി റോഡിലിറങ്ങുന്നുണ്ട്. മെയിൽ മാത്രം 9853 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് ഡെവലപ്‌മെന്റ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിക്‌സ് മന്ത്രാലയം പുറത്തുവിടുന്ന കണക്ക്. പ്രിലിൽ ഇത് 9937 ആയിരുന്നു.
ട്രാഫിക് ജാമുകളും റോഡപകടങ്ങൾക്ക് ഒരു പരിധി വരെ കാരണമാകാറുണ്ട്. ട്രാഫിക് ജാം വർധിക്കുമ്പോൾ റോഡപകടങ്ങളുടെ എണ്ണവും വർധിക്കുന്നതായി കാണാറുണ്ട്. ഡിപ്പാർട്ട്‌മെന്റിന് ലഭിക്കുന്ന പരാതികളിൽ ഏറ്റവും കൂടുതൽ ട്രാഫിക് ജാമുകളെ കുറിച്ചുള്ളതാണെന്നും പരാതി ലഭിക്കുന്നതാകട്ടെ കൂടുതലായും പ്രവാസികളിൽ നിന്നുമാണെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തുന്നത്.