ഡബ്ലിൻ: സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്യൂമോണ്ട് മാസ്സ് സെന്ററിൽ മാർച്ച് ഒന്നാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 ന് ബ്യൂമോണ്ട് നേറ്റിവിറ്റി ചർച്ചിൽ വച്ച് വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.

വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളിൻ ഫാ.ആന്റണി ചീരംവേലിൽ അറിയിച്ചു.