യർലൻഡ് സീറോ മലബാർ ചാപ്ലൈൻസിയുടെ പത്താം വർഷംആചരിക്കുന്ന ഈ അവസരത്തിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടിസഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St Mels Cathedral,Longford ൽ സേവനം ചെയ്യാൻ കേരളത്തിലെ MCBS മിഷനറി സഭാംഗമായ ഫാ.റെജി കുരിയനെ Bishop Francis Duffy നിയമിച്ചു. Longford ഏരിയയിലെ

സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻനിദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. പാലാരൂപതയിലെ മാൻവെട്ടം ഇടവകാംഗമായ ഫാ. റെജി, MCBS സഭയുടെ പൂനസോളാപ്പൂർ St. Joseph CBSC സ്‌കൂൾ പ്രിൻസിപ്പൽ ആയി സേവനംഅനുഷ്ഠിച്ചുവരവേയാണ് പുതിയ സേവന മേഖലയായ Longford ൽ
എത്തിയിരിക്കുന്നത്.

Limerick diocese ൽ സേവനം ചെയ്യാനായി Bishop Brendan Leahy ഫാ.റോബിൻ തോമസിനെ നിയമിച്ചു. Limerick ഏരിയയിലെ സീറോ മലബാർ സഭാവിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻ നിദ്ദേശങ്ങൾനൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളിസ്വദേശി ആയ ഫാ. റോബിൻ , Thackley സീറോ മലബാർ രൂപതയിൽ സേവനംചെയ്തുവരവേആണ് പുതിയ സേവനമേഖലയായ ലീമെറിക്കിൽഎത്തിച്ചേർന്നത്.

ചാപ്ലൈൻസ് ആയി നിയമിക്കപ്പെട്ട ഫാ. റെജി കുരിയൻ , ഫാ. റോബിൻ തോമസ്എന്നിവർക്ക് സ്‌നേഹപൂർവ്വകമായ സ്വാഗതവും പ്രാർത്ഥനാശംസകളുംനേരുന്നതായി അയർലൻഡ് സീറോ മലബാർ കോർഡിനേറ്റർ മോൺസിഞ്ഞോർആന്റണി പെരുമായൻ അറിയിച്ചു.Ardagh & Clonmacnois (Longford) Bishop Francis Duffy, Limerick BishopBrendan Leahy എന്നീ മെത്രാന്മാർക്ക് സീറോ മലബാർ സഭാമക്കളോടുള്ള പിതൃതുല്യമായ വാത്സല്യത്തിന് സഭയുടെ ആദരവും നന്ദിയും അർപ്പിക്കുന്നു.