സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM ) അബുദാബി യൂണിറ്റ് സമുചിതമായി സീറോ മലബാർ സഭാദിനം ആഘോഷിച്ചു .ആഘോഷമായ റംശാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന കലാപരിപാടികൾ SMYM പ്രെസിഡന്റ് ജേക്കബ് ചാക്കോ ഉൽഘാടനം ചെയ്തു.

സോണൽ തല ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ബിജുമാത്യു നേതൃത്വം നൽകി. അനു ജസ്റ്റിൻ നേതൃത്വം നൽകിയ ഷാബിയാ സോണും സ്മിത നിക്കി നേതൃത്വം നൽകിയ മുസ്സഫ സോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ മതപരവും രാഷ്ട്രീയപരവുമായ മേഖലകളിൽ സീറോ മലബാർ സഭ നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുവാൻ യുവജനങ്ങൾ സംഘടിച്ചു ശക്തരായി പ്രവർത്തിക്കണമെന്ന് ബിജു ഡൊമിനിക് ആഹ്വാനം ചെയ്തു.

പ്രവാസജീവിതത്തിന് വിരാമമിട്ടു നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന SMYM ജനറൽ സിക്രട്ടറി ജെനോയ്ക്ക് റോയ്മോൻ യാത്രാമംഗളങ്ങൾ നേരുകയും SMYM ന്റെ ഉപഹാരം നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സഭാദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.കേരളത്തിൽ നടക്കുന്ന നഴ്‌സിങ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം SMYM ആനിമേറ്റർ ജോജി അലക്സാണ്ടർ അവതരിപ്പിച്ചു.

ക്ലിറ്റ്‌സൺ ജോസഫ് സമ്മാനദാനം നിർവഹിച്ചപ്പോൾ ടോം ജോസ് സ്വാഗതവും ജസ്റ്റിൻ കെ മാത്യു നന്ദിയും അർപ്പിച്ചു. ഷിജോയുടെയും ടിൻസന്റെയും നേതൃത്വത്തിൽ ഉള്ള മ്യൂസിക് ടീം ആലപിച്ച സീറോ മലബാർ സഭാ ഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമായി. പരിപാടികൾക്ക് നോബിൾ കെ ജോസഫ്, തോംസൺ ആന്റോ , ജിതിൻ ജോണി , ബിജു തോമസ് , പീറ്റർ ചാക്കോ ,ഷാനി ബിജു,ചിന്നു റോബിൻ , ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി .