- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ സേവനനികുതി ഏർപ്പെടുത്തുവാൻ നീക്കം; പ്രതിഷേധവുമായി വ്യാപാരികൾ; പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ
മനാമ: ബഹ്‌റിനിൽ വിവിധമേഖലകളിൽ സേവന നികുതി ഏർപ്പെടുത്തുവാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. ബഹ്‌റിൻ മോണിട്ടറി റെഗുലേറ്ററി അഥോറിറ്റി (ബി.എം.ആർ.എ) യാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിനിടെ തുടർന്ന് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. സേവനനികുതി ഏർപ്പെടുത്തുന്നത് വാണിജ്യരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. ഇത് വാണിജ്യവ്യവസായ രംഗങ്ങളിൽ വൻ സമ്മർദ്ധമാണുണ്ടാക്കുകയെന്ന് ഇവർ പറയുന്നു. നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതെ ഉള്ളുവെങ്കിലും വൻ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്നുയരുന്നത്. വളർന്നു വരുന്ന ബാങ്കിങ് സർവീസുകൾ അനായാസം മുന്നോട്ട് കൊണ്ട് പോവുക എന്ന ഉദ്ദേശത്തിലാണ് ബി.എം.ആർ.എ ഇതിനായി ഒരുക്കങ്ങൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ നിയമഭേദഗതി ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു.
മനാമ: ബഹ്‌റിനിൽ വിവിധമേഖലകളിൽ സേവന നികുതി ഏർപ്പെടുത്തുവാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. ബഹ്‌റിൻ മോണിട്ടറി റെഗുലേറ്ററി അഥോറിറ്റി (ബി.എം.ആർ.എ) യാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിനിടെ തുടർന്ന് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
സേവനനികുതി ഏർപ്പെടുത്തുന്നത് വാണിജ്യരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. ഇത് വാണിജ്യവ്യവസായ രംഗങ്ങളിൽ വൻ സമ്മർദ്ധമാണുണ്ടാക്കുകയെന്ന് ഇവർ പറയുന്നു. നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതെ ഉള്ളുവെങ്കിലും വൻ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്നുയരുന്നത്.
വളർന്നു വരുന്ന ബാങ്കിങ് സർവീസുകൾ അനായാസം മുന്നോട്ട് കൊണ്ട് പോവുക എന്ന ഉദ്ദേശത്തിലാണ് ബി.എം.ആർ.എ ഇതിനായി ഒരുക്കങ്ങൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ നിയമഭേദഗതി ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു.