- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലുകൾക്ക് തോന്നിയപോലെ എന്തും കാണിക്കാൻ അവകാശമുണ്ടോ? ജനങ്ങളുടെ വികാരം കണക്കിലെടുക്കാൻ അവർ ബാധ്യസ്ഥരല്ലേ? ചാനൽ പരിപാടികളെക്കുറിച്ച് പ്രേക്ഷകർക്കുള്ള പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി: നൂറുകണക്കിന് ചാനലുകളാണ് ഇന്ത്യയിലുള്ളത്. അതിലൊക്കെയായി വരുന്ന വിനോദ പരിപാടികൾ പലപ്പോഴും എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്നതാകണമെന്നില്ല. എന്നാൽ ഈ പരിപാടികളെക്കുറിച്ച് പ്രേക്ഷകർക്കുണ്ടാകുന്ന പരാതികൾ എവിടെയാണ് ബോധിപ്പിക്കേണ്ടത്? ഇത്തരം പരാതികൾ സമർപ്പികകുന്നതിനും അതിന് പരിഹാരം കാണുന്നതിനും സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അദ്ധ്യക്ഷനായുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേബിൾ ടിവി നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ടിന് കീഴിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതികൾ സമർപ്പിക്കുന്നിനും അതിന് അന്തിമ തീർപ്പ് കൽപിക്കുന്നതിനും വേണ്ടിയുള്ളതാകണം ഈ സംവിധാനമെന്നും കോടതി ഉത്തരവിട്ടു. കോമൺ കോസ് എന്ന സനന്ദ്ധ സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ നിർദ്ദേശം. രാജ്യത്ത് എണ്ണൂറിലേറെ ടിവി ചാനലുകളും 250-ലേറെ റേഡിയോ സ്‌റ്റേഷനുകളും ഇന്ത്യയിലുണ്ടെന്ന് ഹർജിക്കാർ പറയുന്നു. ഇതിലൊക്കെ വരുന്ന

ന്യൂഡൽഹി: നൂറുകണക്കിന് ചാനലുകളാണ് ഇന്ത്യയിലുള്ളത്. അതിലൊക്കെയായി വരുന്ന വിനോദ പരിപാടികൾ പലപ്പോഴും എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്നതാകണമെന്നില്ല. എന്നാൽ ഈ പരിപാടികളെക്കുറിച്ച് പ്രേക്ഷകർക്കുണ്ടാകുന്ന പരാതികൾ എവിടെയാണ് ബോധിപ്പിക്കേണ്ടത്? ഇത്തരം പരാതികൾ സമർപ്പികകുന്നതിനും അതിന് പരിഹാരം കാണുന്നതിനും സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അദ്ധ്യക്ഷനായുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേബിൾ ടിവി നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ടിന് കീഴിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതികൾ സമർപ്പിക്കുന്നിനും അതിന് അന്തിമ തീർപ്പ് കൽപിക്കുന്നതിനും വേണ്ടിയുള്ളതാകണം ഈ സംവിധാനമെന്നും കോടതി ഉത്തരവിട്ടു.
കോമൺ കോസ് എന്ന സനന്ദ്ധ സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ നിർദ്ദേശം. രാജ്യത്ത് എണ്ണൂറിലേറെ ടിവി ചാനലുകളും 250-ലേറെ റേഡിയോ സ്‌റ്റേഷനുകളും ഇന്ത്യയിലുണ്ടെന്ന് ഹർജിക്കാർ പറയുന്നു. ഇതിലൊക്കെ വരുന്ന പരിപാടികൾ നിരീക്ഷിക്കാനും അത് സാധാരരണക്കാരുടെ വികാരങ്ങളെ മാനിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും സംവിധാനമില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
നിലവിലുള്ള സംവിധാനത്തിൽ പരാതികൾ ഉന്നയിക്കാൻ അവസരമുണ്ടെങ്കിലും അതിന് കാര്യമായ പരിഹാരമുണ്ടാകാറില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. അതിന് പകരം അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള സമിതി വേണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സംപ്രേഷണം ചെയ്യുന്ന വാർത്തയെക്കുറിച്ചോ പരിപാടിയെക്കുറിച്ചോ പരാതിയുണ്ടെങ്കിൽ പ്രേക്ഷകർക്ക് സമീപിക്കാനുള്ള സംവിധാനമായി ഇതുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.
പരാതികൾ പരിഹരിക്കാനുള്ള സംവിധാനം നിലവിലുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചെങ്കിലും അതേക്കുറിച്ച് എത്രപേർക്ക് അറിയാമെന്ന് കോടതി ചോദിച്ചു. എന്നാൽ, ഇതേക്കുറിച്ചുള്ള പ്രചാരണം ശക്തമാക്കിയാൽ, എല്ലാ പരിപാടിക്കെതിരെയും ആരെങ്കിലുമൊക്കെ പരാതിയുമായി രംഗത്തുവരുമെന്നും അത് അപരിഹാര്യമായ കാര്യമായി മാറുമെന്നും അഭിഭാഷകൻ വാദിച്ചു.

