- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടു പിൻവലിച്ചതിനു പിന്നാലെ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി; പനവേൽ കർഷക സമിതി തെരഞ്ഞെടുപ്പിൽ 17 സീറ്റിലും ബിജെപിക്കു തോൽവി
മുംബൈ: അഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ പനവേൽ കർഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്. സമിതിയിൽ ആകെയുള്ള 17 സീറ്റിലും ബിജെപി തോറ്റു. കർഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടി ഓഫ് ഇന്ത്യയാണ് ബിജെപിയെ അടിച്ചിട്ടത്. 17ൽ 15 സീറ്റും പിഡബ്‌ളിയുപി നേടി. ഇവരുടെ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും ഓരോസീറ്റ് വീതം നേടി. 25 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഈ സമിതിയിൽ ഒരു പ്രതിനിധിയെ ലഭിക്കുന്നത്. കേന്ദ്ര സർക്കാറിനു കീഴിലുള്ള കർഷകരുടെ കൂട്ടായ്മയായ അഗ്രികൾച്ചറൽ പ്രൊഡ്യുസ് മാർക്കറ്റ് കമ്മിറ്റി(എ.പി.എം.സി)യിലേക്കായിരുന്നു് തെരഞ്ഞെടുപ്പ്. നോട്ട് പിൻവലിച്ചു കൊണ്ടുള്ള തീരുമാനം കർഷകരെയും സാധാരണക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം പഴം, പച്ചക്കറി മൊത്ത-ചില്ലറ വ്യാപാര രംഗത്ത് പ്രതിഫലിക്കുകയും കർഷകർക്ക് വൻ നഷ്ടം സംഭവ
മുംബൈ: അഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ പനവേൽ കർഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
സമിതിയിൽ ആകെയുള്ള 17 സീറ്റിലും ബിജെപി തോറ്റു. കർഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടി ഓഫ് ഇന്ത്യയാണ് ബിജെപിയെ അടിച്ചിട്ടത്. 17ൽ 15 സീറ്റും പിഡബ്‌ളിയുപി നേടി.
ഇവരുടെ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും ഓരോസീറ്റ് വീതം നേടി. 25 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഈ സമിതിയിൽ ഒരു പ്രതിനിധിയെ ലഭിക്കുന്നത്.
കേന്ദ്ര സർക്കാറിനു കീഴിലുള്ള കർഷകരുടെ കൂട്ടായ്മയായ അഗ്രികൾച്ചറൽ പ്രൊഡ്യുസ് മാർക്കറ്റ് കമ്മിറ്റി(എ.പി.എം.സി)യിലേക്കായിരുന്നു് തെരഞ്ഞെടുപ്പ്. നോട്ട് പിൻവലിച്ചു കൊണ്ടുള്ള തീരുമാനം കർഷകരെയും സാധാരണക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം പഴം, പച്ചക്കറി മൊത്ത-ചില്ലറ വ്യാപാര രംഗത്ത് പ്രതിഫലിക്കുകയും കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണു ബിജെപിക്കു തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത്. അതിനിടെ, വിജയാഹ്ലാദ പ്രകടനം നടത്തിയ പി.എസ്‌പി അംഗങ്ങൾ നടത്തിയ കല്ലേറിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റെന്നു ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു.



