- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം തൃക്കാരിയൂരിൽ ഒറ്റപ്പെട്ട് പോയ വീട്ടമ്മയെ രക്ഷിച്ച് സേവാഭാരതി പ്രവർത്തകർ; നിരവധി പേരെ ബോട്ടിൽ സുരക്ഷിത സ്ഥാനത്തെത്തിച്ചു
കോതമംഗലം: തൃക്കാരിയൂരിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിലകപ്പെട്ടുപോയ വീട്ടമ്മ അടക്കം നിരവധി പേർക്ക് രക്ഷയായത് സേവാഭാരതി പ്രവർത്തകരുടെ രക്ഷാപ്രവർത്തനം. വീടുകളിലെ സാധന സാമഗ്രികളും മറ്റും ഇൻഫ്‌ളാറ്റബിൾ ബോട്ടുമായെത്തി, സുരക്ഷിതമായ സ്ഥലത്തേക്ക് ഇവർ എത്തിച്ചു.
നിരവധി വീടുകളിലെയും കടകളിലേയും സാധന സാമഗ്രികൾക്കും, കൃഷിയിടങ്ങൾക്കും വൻ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തൃക്കാരിയൂർ ജംഗ്ഷൻ, സഹകരണ ബാങ്കിന്റെ ഭാഗം, എൽ പി സ്‌കൂളിന്റെ ഭാഗം, പോസ്റ്റ് ഓഫീസിന്റെ ഭാഗം, ക്ഷേത്രത്തിന്റെ ഭാഗം തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായി.
പുലർച്ചെ 3 മണിയോടെ വെള്ളം ക്രമാനുഗതമായി ഉയർന്ന സാഹചര്യത്തിൽ സേവാഭാരതി പ്രവർത്തകരെത്തി വീടുകളിൽ നിന്നും കടകളിൽ നിന്നും സാധന സാമഗ്രികൾ മാറ്റുകയും, കൂടുതൽ ബുദ്ധിമുട്ടിലായ സഹകരണ ബാങ്കിന് സമീപത്തെ വീടുകളിൽ നിന്നും പ്രായമായവരെ സഹിതം സുരക്ഷിത ഭാഗത്തേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.
വെള്ളം കയറി ബുദ്ധിമുട്ടിലായ വീടുകളിൽ കുടിവെള്ളവും ആവശ്യ സാധനങ്ങളും എത്തിച്ചു നൽകിവരുന്നു. സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി വിജിത് വിനോദ്, പി ആർ സിജു, ശരത് ബി സുമേഷ് നാരായണൻ കുട്ടി, ദേവദത്ത് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രളയ ബാധിത പ്രദേശമായി പരിഗണിച്ച് അടിയന്തിര നഷ്ട പരിഹാരം ദുരിത ബാധിതർക്ക് നൽകണമെന്ന ആവശ്യവും ശക്തമാണ്.
മറുനാടന് മലയാളി ലേഖകന്.