കുവൈറ്റ് സിറ്റി : സേവാദർശൻ കുവൈറ്റ്, സേവാ കിരൺ എന്ന പേരിൽ മെഗാഇവന്റ് സംഘടിപ്പിച്ചു. മറീനഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതു. നൂറ്റി ഇരുപതോളം പേരെ അണിനിരത്തിയുള്ള വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിച്ച സാംസ്‌കാരിക സദസ്സിൽ പ്രസിഡണ്ട് അജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് റീജീയണൽ ഡയറക്ടർ അയൂബ് കാച്ചേരി, ഭാരതീയ വിദ്യഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മോനോൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

ജനറൽ കൺവീനർ മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി ടി. ആർ.സഞ്ജുരാജ് സ്വാഗതവും, സംഘടനാ സെക്രട്ടറി വി. പ്രവീൺ നന്ദിയും രേഖപ്പെടുത്തി. 'സേവനം' മുഖ്യവിഷയമായി തയ്യാറാക്കിയ സുവനീർ സംസ്‌കാരിക വിഭാഗം സെക്രട്ടറി വിഭീഷ് തിക്കോടി എൻ.കെ രാമചന്ദ്രമേനോന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

ഡോ. രുപേഷ് രവീന്ദ്രൻ അവതരാകനായ സേവകിരണിൽ തുടർന്ന് ഡോ: എൻ. ആർ മധു മീനച്ചാൽ രചിച്ച 'ആർഷ കേരളം' എന്ന നൃത്ത സംഗീത നാടക ശിൽപം അരങ്ങേറി.

വിസ്മരിക്കപെട്ട നാടിന്റെ ചരിത്രവും, സംസാസ്‌കാരിക നവോത്ഥാനത്തിന്റെ തിളങ്ങുന്ന മുഹുർത്തങ്ങളാലും സമ്പന്നമായ ആർഷകേരളമെന്ന പരിപാടിയിൽ 180 സേവാദർശൻ അംഗങ്ങളും കുവൈറ്റിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ ഭവൻസ് റിഥംസ്‌ക്കേപ്പ് ആക്കാഡമി, ഉപാസന, തപസ്യ എന്നിവയിലെ അംഗങ്ങളും അരങ്ങിലെത്തി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകം കാണികൾക്ക് മറക്കനാവാത്ത ദൃശ്യ ശ്രാവ്യ വിരുന്നായി മാറി.

രണ്ടാം പകുതിൽ സൗണ്ട് ഓഫ് സേവ എന്ന പേരിൽ ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ കച്ചേരിയും നടന്നു. പ്രശസ്ത വാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ തവിൽ വിദ്വാൻ കരുണാമൂർത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫൽട്ട് ആൻഡ് സാക്സഫോൺ പ്ലെയർ ജോസി ആലപ്പുഴ, കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിൻസ്റ്റ് അഭിജിത് നായർ, പെരുന്ന ഹരീകുമാർ എന്നീ കലാകാരന്മാരാൽ അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യുഷൻ ശ്രദ്ധേയമായി.

സേവ ദർശൻ ഉപദേശക സമിതി അംഗങ്ങളായ കൃഷ്ണകുമാർ പാലിയത്ത്, രാജരാജ ഗണേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.