കുവൈറ്റ് സിറ്റി : കോതമംഗലം വാര്യം, വനവാസി കോളനിയിലെ അന്തേവാസികൾക്കായി സേവാദർശൻ കുവൈറ്റ് കമ്മ്യൂണിറ്റി സെന്റർ നിർമ്മിച്ചു നൽകി. സേവാദർശന്റെ സേവാവിഭാഗം സംഘടിപ്പിച്ച 'വിഷു സേവാ ദിനം 2016' പരിപാടിയോടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന, വിഷു കൈനീട്ട സമർപ്പണത്തിലൂടെയാണ് കമ്മ്യൂണിറ്റി സെന്റർ സംഭാവന ചെയ്തത്.

അസിസ്റ്റന്റ് ഡി.എഫ്.ഒ. മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സേവാഭാരതി ഓർഗനൈസിങ് സെക്രട്ടറി ഹരിദാസ്, സേവാദർശൻ കുവൈറ്റ് സെക്രട്ടറി കൃഷ്ണകുമാർ, വിഭാഗ് സേവാ പ്രമുഖ് രാമചന്ദ്രൻ, മിഡിൽ ഈസ്റ്റ് സേവാ വിഭാഗം സെക്രട്ടറി രാജൻ, സേവാകിരൺ ചാരിറ്റബിൾ സെക്രട്ടറി പ്രസാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വനവാസി സഹോദരങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.