കുവൈറ്റ് സിറ്റി : സേവാദർശൻ കുവൈറ്റ് 2017-2018 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുൻ പ്രസിഡന്റ് അജയകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ വരും വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയിൽ ചർച്ചയും നടന്നു.

ഇരുന്നൂറുപേരോളം അടങ്ങുന്ന ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജുരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പ്രസിഡന്റ് സഞ്ജുരാജ്, വൈസ് പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി പ്രവീൺ, ട്രഷറർ അജയകുമാർ, പ്രോഗ്രാം സെക്രട്ടറി സനൽകുമാർ, വെൽഫെയർ സെക്രട്ടറി രാധാകൃഷ്ണൻ, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുന്ദരരാമൻ, പബ്ലിക് റിലേഷൻ വിഭീഷ് എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി കിരൺകുമാർ, രാജരാജൻ, എസ്.മോഹൻകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.