കുവൈറ്റ് സിറ്റി : ഇന്ത്യൻ എമ്പസി കുവൈറ്റിൽ സേവനമനുഷ്ടിച്ച് വിരമിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡാറിനും, നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സേവാദർശൻ കുവൈറ്റിന്റെ സജീവ സാന്നിധ്യമായിരുന്ന ശശിധരൻനായർക്കും യാത്രയയപ്പ് നൽകി. പ്രസിഡന്റ് സഞ്ജുരാജ് സുബാഷിഷ് ഗോൾഡാറിന് സ്നേഹോപഹാരം കൈമാറി. ജനറൽ സെക്രട്ടറി പ്രവീൺ ശശിധരൻനായർക്ക് ഉപഹാരം നൽകി ആദരിച്ചു.