- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 367 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,85,020 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 367 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി. ഇന്ന് മാത്രം 277 പേർ രോഗമുക്തി നേടി. ഏഴ് മരണങ്ങൾ കൂടി ഞായറാഴ്ച റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 6,609 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story