- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിൽ അഞ്ച് വയസുകാരിയായ മലയാളി പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു; അടിയന്തിര ചികിത്സ വേണ്ടിടും ഡോക്ടറെ കാത്തിരുന്നത് മണിക്കൂറുകൾ; മലയാളി ദമ്പതികളുടെ മകളുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ആക്ടിങ് ചീഫ് ഹെൽത്ത് ഓഫീസറുടെ പ്രതികരണം ആവശ്യപ്പെട്ട് ഡബ്ല്യുഎ ആരോഗ്യമന്ത്രി രംഗത്ത്.ഐശ്വര്യ അശ്വത് എന്ന ഏഴു വയസുകാരി ആണ് ശനിയാഴ്ച്ചപെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ കിട്ടാതെ മരിച്ചത്.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യ അശ്വത് പെർത്ത് മലയാളികളായ അശ്വത്- പ്രസീത ദമ്പതികളുടെ മകളാണ്.വെള്ളിയാഴ്ച വൈകിട്ടാണ് ഐശ്യര്യയ്ക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്.പാരസെറ്റമോൾ നൽകിയിട്ടും സ്ഥിതി മെച്ചമാകാത്തതിനെ തുടർന്ന്, ശനിയാഴ്ച വൈകിട്ടോടെ ഐശ്യര്യയെ മാതാപിതാക്കൾ പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാൽ സ്ഥിതി വിവരിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ ഏറെ വൈകിയെന്നാണ് ആരോപണം.
രണ്ടു മണിക്കൂറോളമാണ് ഐശ്വര്യയുമായി മാതാപിതാക്കൾക്ക് എമർജൻസി വാർഡിൽ കാത്തിരിക്കേണ്ടിവന്നത്.അതിനിടെ പല തവണ നഴ്സുമാരെ സമീപിച്ച് മകളുടെ സ്ഥിതി വഷളാകുന്ന കാര്യം അറിയിക്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല.
രണ്ടു മണിക്കൂറിനു ശേഷം ഐശ്വര്യയെ പരിശോധിച്ചപ്പോൾ തന്നെ ഡോക്ടർമാർഅഡ്മിറ്റ് ചെയ്തുവെങ്കിലുംഅൽപനേരത്തിനകം ഐശ്വര്യ മരണത്തിനു കീഴടങ്ങി.എന്തായിരുന്നു ഐശ്വര്യയുടെ അസുഖമെന്നോ, മരണകാരണമെന്നോ ഡോക്ടർമാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ഈ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രി റോജർ കുക്ക് നിർദ്ദേശിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടു.ബാംഗ്ലൂർ മലയാളിയായിരുന്ന അശ്വത് ശശിധരന്റെയും, കൊല്ലം കുണ്ടറ സ്വദേശിയായ പ്രസീതയുടെയും നാലു മക്കളിൽ രണ്ടാമത്തെയാളാണ് ഐശ്വര്യ.