- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസയിലേക്കു പോകും വഴി പർദ്ദ ധരിച്ചെത്തിയ യുവതി സ്‌കൂട്ടർ അടുത്ത് നിർത്തി; ഉമ്മ ബാങ്കിലുണ്ടെന്നും കൂടെ വരാനും പറഞ്ഞ് വിദ്യാർത്ഥിനിയെ ബലമായി സ്‌കൂട്ടറിൽ പിടിച്ചിരുത്തി; തട്ടിക്കൊണ്ടു പോയി ആഭരണം കവർന്നു; കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ നിർത്തിയ ശേഷം സ്ഥലം വെട്ടു: ചെമ്മാടു നിന്നും ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പെൺമോഷ്ടാവിനെ തേടി പൊലീസ്
മലപ്പുറം: രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവതിയെ അന്വേഷിച്ച് പൊലീസ്. തിരൂരങ്ങാടി ചെമ്മാട് നിന്നും കാണാതായ വിദ്യാർത്ഥിനിയെ മണിക്കൂറുകൾക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വർണാഭരണം യുവതി കവർന്നിരുന്നു. നമ്പരില്ലാത്ത വെള്ള സ്‌കൂട്ടറിലെത്തിയാണ് പർദ ധരിച്ച യുവതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പർദ ധരിച്ചെത്തുന്ന പെൺ മോഷണസംഘങ്ങൾ മുമ്പും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടിയിലായിരുന്നു. സ്‌കൂട്ടറിലെത്തി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി മോഷണം നടത്തിയ യുവതി മുമ്പ് പിടിയിലായവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സ്‌കൂട്ടറിൽ നമ്പർ പതിച്ചിരുന്നില്ല. എന്നാൽ രജിസ്‌ട്രേഷൻ സ്റ്റിക്കർ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. രജിസ്‌ട്രേഷൻ കൃത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. സ്‌കൂട്ടറിലെത്തിയ യുവതി തട്ടിക്കൊണ്ടു പോയി ആഭരണ
മലപ്പുറം: രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവതിയെ അന്വേഷിച്ച് പൊലീസ്. തിരൂരങ്ങാടി ചെമ്മാട് നിന്നും കാണാതായ വിദ്യാർത്ഥിനിയെ മണിക്കൂറുകൾക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വർണാഭരണം യുവതി കവർന്നിരുന്നു. നമ്പരില്ലാത്ത വെള്ള സ്‌കൂട്ടറിലെത്തിയാണ് പർദ ധരിച്ച യുവതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പർദ ധരിച്ചെത്തുന്ന പെൺ മോഷണസംഘങ്ങൾ മുമ്പും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടിയിലായിരുന്നു.
സ്‌കൂട്ടറിലെത്തി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി മോഷണം നടത്തിയ യുവതി മുമ്പ് പിടിയിലായവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സ്‌കൂട്ടറിൽ നമ്പർ പതിച്ചിരുന്നില്ല. എന്നാൽ രജിസ്‌ട്രേഷൻ സ്റ്റിക്കർ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. രജിസ്‌ട്രേഷൻ കൃത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
സ്‌കൂട്ടറിലെത്തിയ യുവതി തട്ടിക്കൊണ്ടു പോയി ആഭരണം കവർന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ചെമ്മാട് മണ്ണാടിപറമ്പ് ഖിദ്മമത്തുൽ ഇസ്ലാം എ ബ്രാഞ്ച് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിൽ താമസിക്കുന്ന വിദ്യാർത്ഥിനി രാവിലെ 6.45 ഓടെയാണ് വീട്ടിൽ നിന്ന് മദ്രസയിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഹെൽമറ്റ് ധരിച്ച പർദ വേഷധാരി കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
8.30 ന് മദ്രസ വിട്ടിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടി മദ്രസയിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ബസ് സ്റ്റോപ്പിൽ ഉണ്ടെന്ന വിവരം രാവിലെ പത്തരയോടെയാണ് ഒരാൾ പിതാവിനെ വിളിച്ചറിയിച്ചത്. ഇയാൾ കുട്ടിയെ മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു.തുടർന്ന് രക്ഷിതാക്കളെത്തി ഏറ്റെടുക്കുകയായിരുന്നു. മുക്കാൽ പവന്റെ വളയാണ് യുവതി കുട്ടിയുടെ കൈയിൽ നിന്ന് മുറിച്ചെടുത്തത്.
സംഭവത്തെ പറ്റി കുട്ടി പറയുന്നതിങ്ങനെ: മദ്രസയിലേക്കു പോകും വഴി ഒരു സ്‌കൂട്ടർ അടുത്ത് നിർത്തി. ഉമ്മ ബാങ്കിലുണ്ടെന്നും കൂടെ വരാനു സ്‌കൂട്ടറിലെത്തിയ സ്ത്രീ ആവശ്യപ്പെട്ടു. തയാറാകാതിരുന്നപ്പോൾ ബലമായി സ്‌കൂട്ടറിൽ പിടിച്ചിരുത്തി. വെഞ്ചാലി വഴി കൊണ്ടുപോയി. വഴിയിൽ ഒരു കടയിലെത്തി കൈയിലെ വളമുറിച്ചെടുത്തു. പിന്നീട് കുറെ പോയ ശേഷം ബസിൽ കയറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്മ്പിലെ ബസ് സ്റ്റോപ്പിൽ നിർത്തിയ ശേഷം ഇപ്പോൾ വരാമെന്നു പറഞ്ഞു സ്ത്രീ പോകുകയായിരുന്നു. ഏറെ നേരമായി തനിച്ചു നിൽക്കുന്നത് കണ്ട് ദേവദാസ് എന്നയാൾ കുട്ടിയോട് കാര്യം തിരക്കി. ഇയാളോട് കാര്യം പറഞ്ഞപ്പോൾ പിതാവിന്റെ നമ്പർ വാങ്ങി വിളിച്ചറിയിക്കുകയായിരുന്നു.