വാട്ടർഫോഡ് സെയിന്റ് മേരീസ് യൂത്ത് അസോസിയേഷനും , വാട്ടർ ഫോഡ് ടൈഗർസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഏകദിന സെവൻസ് ഫുട്‌ബോൾ മേള ' മെയ്‌ 20നു വാട്ടർഫോഡ് ബാലിഗണ്ണർ ഇൻഡോർ സ്റ്റെഡിയത്തിൽ വെച്ച് നടത്തപെടും. ആസ്‌ട്രോ ടർഫിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിക്കുകയുണ്ടായി.

ലെജൻഡ്,അമേച്വർ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവൻസ് ഫുട്‌ബോൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. ടീമുകളുടെ പൊതു സ്വഭാവമാനുസരിചിട്ടാണ് അവയെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്.

അയർലണ്ട് മലയാളികൾക്ക് പുത്തൻ ഉണർവ് പകരുന്ന തരത്തിൽ തന്നെയാണ് സംഘാടകർ ഈ മേളയെ ഒരുക്കിയിരിക്കുന്നത്.പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

അനൂപ് ജോൺ :087 265 8072
നിർമൽ : 0877989099