- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സെവൻസ് ഫുട്‌ബോൾ ഫൈനൽ നാളെ: ഐ എം വിജയൻ മുഖ്യാതിഥി
തിരുവനന്തപുരം: പ്രതിധ്വനി സെവൻസ് ഫുട്‌ബോൾ ഫൈനൽ 11ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടെക്‌നോപാർക്ക് ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കും. പത്തിനു നടക്കുന്ന സെമി ഫൈനലിലെ വിജയികളാണ് ഫൈനലിൽ ഏറ്റുമുട്ടുക. ആദ്യ സെമി ഫൈനലിൽ 'യു എസ് ടി ഗ്ലോബൽ' ' ക്വെസ്റ്റ് ഗ്ലോബൽ' നെ ബുധനാഴ്ച 4 മണിക്കും രണ്ടാം സെമിയിൽ 5 മണിക്ക് 'അലയാൻസ്' 'ഇൻഫോസിസ്' നെയും നേരിടും. ഇന്ത്യ
തിരുവനന്തപുരം: പ്രതിധ്വനി സെവൻസ് ഫുട്‌ബോൾ ഫൈനൽ 11ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടെക്‌നോപാർക്ക് ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കും. പത്തിനു നടക്കുന്ന സെമി ഫൈനലിലെ വിജയികളാണ് ഫൈനലിൽ ഏറ്റുമുട്ടുക. ആദ്യ സെമി ഫൈനലിൽ 'യു എസ് ടി ഗ്ലോബൽ' ' ക്വെസ്റ്റ് ഗ്ലോബൽ' നെ ബുധനാഴ്ച 4 മണിക്കും രണ്ടാം സെമിയിൽ 5 മണിക്ക് 'അലയാൻസ്' 'ഇൻഫോസിസ്' നെയും നേരിടും.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരൻ, ഇന്ത്യയുടെ കറുത്ത മുത്ത് ഐ എം വിജയൻ ഫൈനൽ കാണാൻ എത്തുകയും വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്യും. ഐ എം വിജയനെ ആവേശത്തോടെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ടെക്‌നോപാർകിലെ ഫുട്‌ബോൾ പ്രേമികൾ. ടെക്‌നോപാർക്കിൽ കമ്പനികൾ തമ്മിൽ നടക്കുന്ന പ്രഥമ സെവൻസ് ടൂർണമെന്റാണ് 'പ്രതിധ്വനി 7സ് '. ടെക്‌നോപാർക്ക് CEO ഗിരീഷ് ബാബു, ടൂർണമെന്റിൽ പങ്കെടുത്ത ടീമുകളുടെ ക്യാപ്ടന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടൂർണമെന്റിൽ 48 ടീമുകൾ ആണ് മാറ്റുരച്ചത്. ഇത് വരെ 60 കളികൾ പൂർത്തിയാക്കി. ഒന്നാം സ്ഥാനകാർക്ക് പ്രതിധ്വനി യുടെ എവർ റോളിങ് ട്രോഫിയും പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. റണ്ണർ അപ്പ് , മൂന്നാം സ്ഥാനം, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് , ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന കളിക്കാരൻ എന്നിവർക്കും സമ്മാനങ്ങൾ നൽകും.