തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2017' ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷന് 15 നു തുടക്കം കുറിക്കും.

ടെക്‌നോപാർക്കിലെ 46 കമ്പനികളിൽ നിന്നായി 57 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 75 മത്സരങ്ങൾ ഉണ്ടായിരിക്കും. 11 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 46 കമ്പനികളിൽ നിന്നുള്ള 800 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. നോകൗട്ട് സ്റ്റേജ് 1, നോകൗട്ട് സ്റ്റേജ് 2, പ്രീക്വാട്ടെർ ലീഗ് , ക്വാട്ടെർ , സെമി ഫൈനൽ , ഫൈനൽ എന്നീ വിവിധ ഘട്ടങ്ങളായി ആണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂലൈ 10 നു പ്രസിദ്ധീകരിച്ചു.

ടൂർണമെന്റിന് മുന്നോടിയായുള്ള കളിക്കാരുടെ വിളംബര ജാഥയും 57 ടീമുകളുടെ ജേഴ്സി പ്രകാശനവും ജൂലൈ 13 വൈകുന്നേരം 4 മണിക്ക് ടെക്നോപാർക്ക് എംസ്‌ക്വയറിൽ നടക്കും. കഴിഞ്ഞ സന്തോഷ് ട്രോഫി മത്സരത്തിൽ ഹാട്രിക് നേടിയ ജോബി ജസ്റ്റിൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. വിളംബര ജാഥാ ടെക്നോപാർക്കിലെ വിവിധ ബിൽഡിങ് കളിലൂടെ സഞ്ചരിച്ചു ടെക്നോപാർക്ക് ഗ്രൗണ്ടിൽ സമാപിക്കും.

ടെക്‌നോപാർക്ക് ഇൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൊണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. അത് കൂടാതെ വിജയിക്കുന്ന ടീമിലെ എല്ലാ അംഗങ്ങൾക്കും റാവിസ് ലീലയിൽ ഡിന്നർ ഉണ്ടായിരിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും. ഇത്തവണ എല്ലാ മാച്ചിനും മാൻ ഓഫ് ദി മാച്ച് അവാർഡ് ഉണ്ടായിരിക്കും. അത് കൂടാതെ 'പ്രെഡിക്ട് & വിൻ' പ്രവചന മത്സരവും കാണികൾക്കായുള്ള 'വാച്ച് & വിൻ ' മത്സരവും എല്ലാ ദിവസവും ഉണ്ടായിരിക്കും. അത് കൂടാതെ വനിതാ ജീവനക്കാർക്കായി അവസാന ഘട്ടത്തിൽ ഷൂട്ട് ഔട്ട് മത്സരങ്ങളും ഇത്തവണ പ്ലാൻ ചെയ്തിട്ടുണ്ട്. പ്രധാന സ്‌പോൺസർ ആയ റാവിസ് അഷ്ടമുടി മത്സരങ്ങൾക്കെല്ലാം ആകർഷണീയമായ സമ്മാനങ്ങൾ - റാവിസ് അഷ്ടമുടി യിൽ ഡേ ഔട്ടും ഡിന്നറും നൽകുന്നുണ്ട്.

മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചപ്രതിധ്വനി സെവൻസ് ആദ്യ സീസണിൽ ഇൻഫോസിസ് ചാമ്പ്യന്മാരും യു എസ് ടി ഗ്ലോബൽ റണ്ണേർസപ്പുംആയിരുന്നു. കേരള ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ച പ്രതിധ്വനി സെവൻസ് രണ്ടാം സീസണിലും ഇൻഫോസിസ് ചാമ്പ്യന്മാരും യു എസ് ടി ഗ്ലോബൽ റണ്ണേർസപ്പും ആയിരുന്നു.

ഇൻഫോസിസ് , യു എസ് ടി ഗ്ലോബൽ , അലയൻസ് , ഐ ബി എസ് , ക്വസ്റ്റ് ഗ്ലോബൽ , എം സ്‌ക്വയർ, ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), ഇൻവെസ്റ്റ് നെറ്റ് , ഇ & വൈ ( E&Y) തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നുണ്ട് . എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഫുട്‌ബോൾ സ്‌നേഹികളെയും ജൂലൈ 15 മുതൽ ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി അഫറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9605349352(ജോൺസൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.