- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റിന് ടെക്നോപാർക്കിൽ തുടക്കം
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ പ്രതിധ്വനി സെവൻസ് 2017' ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷന് ഗംഭീര തുടക്കം . ജൂലൈ 15 മുതൽ ഓഗസ്റ്റ് 24 വരെ നടക്കുന്ന ടൂർണമെന്റിൽ 46 കമ്പനികൾ, 57 ടീമുകൾ, 800 ഇൽ പരംകളിക്കാർ , 75 കളികളിലായി ഏറ്റുമുട്ടും. ജൂലൈ 15 നു രാവിലെ മത്സരങ്ങൾ ആരംഭിച്ചു. ആദ്യ റൗണ്ടിലെ 17 മത്സരങ്ങളാണ് ഈ ആഴ്ച നടന്നത്, 17 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓഗസ്റ്റ് 24 നാണ് ഫൈനൽ മത്സരം നടക്കുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് പുരസ്‌കാരവും നൽകുന്നതായിരിക്കും. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും. ടൂർണമെന്റിന് മുന്നോടിയായുള്ള കളിക്കാരുടെ വിളംബര ജാഥയും 57 ടീമുകളുടെ ജേഴ്‌സി പ്രകാശനവും സെവൻസ് ട്രോഫി പ്രകാശനവും വ്യാഴാഴ്ച ജൂലൈ 13 വൈകുന്നേരം 5 മണിക്ക്
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ പ്രതിധ്വനി സെവൻസ് 2017' ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷന് ഗംഭീര തുടക്കം . ജൂലൈ 15 മുതൽ ഓഗസ്റ്റ് 24 വരെ നടക്കുന്ന ടൂർണമെന്റിൽ 46 കമ്പനികൾ, 57 ടീമുകൾ, 800 ഇൽ പരംകളിക്കാർ , 75 കളികളിലായി ഏറ്റുമുട്ടും.
ജൂലൈ 15 നു രാവിലെ മത്സരങ്ങൾ ആരംഭിച്ചു. ആദ്യ റൗണ്ടിലെ 17 മത്സരങ്ങളാണ് ഈ ആഴ്ച നടന്നത്, 17 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓഗസ്റ്റ് 24 നാണ് ഫൈനൽ മത്സരം നടക്കുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് പുരസ്‌കാരവും നൽകുന്നതായിരിക്കും. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.
ടൂർണമെന്റിന് മുന്നോടിയായുള്ള കളിക്കാരുടെ വിളംബര ജാഥയും 57 ടീമുകളുടെ ജേഴ്‌സി പ്രകാശനവും സെവൻസ് ട്രോഫി പ്രകാശനവും വ്യാഴാഴ്ച ജൂലൈ 13 വൈകുന്നേരം 5 മണിക്ക് ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ നടന്നിരുന്നു. മുൻ കേരള സന്തോഷ് ട്രോഫി താരവും കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന ബിജേഷ് ബെൻ ചടങ്ങിൽ ആയിരുന്നു മുഖ്യാതിഥി. ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ നിന്നും ആരഭിച്ച വിളംബര ജാഥാ ടെക്‌നോപാർക്കിലെ വിവിധ ബിൽഡിങ് കളിലൂടെ സഞ്ചരിച്ചു സ്വീകരണങ്ങൾ ഏറ്റു വാങ്ങി.
പ്രതിധ്വനി സെവൻസുമായി ബന്ധപ്പെട്ട മറ്റു മത്സര ഇനങ്ങൾ,
'പ്രെഡിക്ട് & വിൻ' പ്രവചന മത്സരം
പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ ആണ് ലഭിക്കുക. എല്ലാ ആഴ്ചയും പ്രവചന മത്സരം ഉണ്ടായിരിക്കുന്നതാണ്. പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനായി http://sevens.prathidhwani.org സൈറ്റിലേക്ക് പോയി രജിസ്റ്റർ ചെയ്തിട്ട് ലോഗിൻ ചെയ്യുമ്പോൾ പ്രെഡിക്ട് സ്‌കോർ പേജിലെത്തും, അവിടെ ഓരോ ആഴ്ചയിലും കളിക്കുന്ന ടീമിന്റെ വിശദാശംങ്ങൾ കൊടുത്തിട്ടുണ്ടാകും. അതിനു നേരെ പങ്കെടുക്കുന്നവർ അവരുടെ പ്രവചനങ്ങൾ നല്കുകക. ശരിയായ ഉത്തരങ്ങളുടെ ഏറ്റവും അടുത്തെത്തുന്ന പ്രവചങ്ങൾക്കായിരിക്കും സമ്മാനം.
രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും വിജയിക്കു ലഭിക്കുന്ന സമ്മാനം മാത്രമല്ല ടൂർണമെന്റിലെ എല്ലാ ആഴ്ചയിലേയും പ്രവചനങ്ങൾക്കും ഏറ്റവും കൃത്ത്യമായ ഉത്തരം നല്കുന്നയാൾക്കു രണ്ടു പേർക്ക് ഒരു രാത്രി താമസിക്കാനുള്ള വൗച്ചറും നൽകുന്നതായിരിക്കും.
ലക്കി ഡ്രോ
പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റ് കാണാനും കളിക്കാരെ പ്രോസ്താഹിപ്പിക്കാനും ഓരോ ദിവസവും ഗ്രൗണ്ടിൽ വരുന്ന ജീവനക്കാർക്ക് 'ലക്കി ഡ്രോ' യിൽ പങ്കെടുക്കാം. അതിനായി കൗണ്ടറിൽ(ടെക്നോപാർക്കിലെ ഗ്രൗണ്ടിലെ) വെച്ചിരിക്കുന്ന കൂപ്പണിൽ നിങ്ങളുടെ പേരും വിവരങ്ങളും രേഖപെടുത്തിയതിനു ശേഷം കൂപ്പൺ അവിടെ വെച്ചിരിക്കുന്ന ബോക്‌സിൽ നിക്ഷേപിക്കുക.
ഓരോ ആഴ്ചയിലും വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും. വിജയികൾക്ക് രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചർ ലഭിക്കുന്നതായിരിക്കും.
ക്ലിക്ക് ആൻഡ് വിൻ
ഫുട്‌ബോൾ മത്സരങ്ങളിലെ ഏറ്റവും മികച്ച ഫോട്ടോ ഗ്രാഫറിനുള്ള മത്സരമാണിത്. ഓരോ കളികളിലെയും പങ്കടുക്കുന്നവർ എടുക്കുന്ന ഫോട്ടോസ് prathidhwani7s@gmail.com ലേക്ക് തരിക അയക്കുമ്പോൾ സബ്‌ജെക്ട്: 'Prathidwani 7s Click 2017' എന്നും കൊടുക്കുക. അയക്കുന്ന ഫോട്ടോകളെല്ലാം പ്രതിധ്വനിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ (https://www.facebook.com/TechnoparkPrathidhwani/) പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഫേസ് ബുക്ക് പേജിലെ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ഫോട്ടോ എടുത്തയാളെ ആയിരിക്കും വിജയി ആയി പ്രഖ്യാപിക്കുക. ടെക്നോപാർക്കിലെ എല്ലാ ജീവക്കാർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്.
മത്സര ഇനങ്ങളുടെ നിയമങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ :http://sevens.prathidhwani.org
മത്സരം സംബന്ധിക്കുന്ന കൂടുതൽ അപ്‌ഡേറ്റുകൾക്കായ് : www.facebook.com/technoparkprathidhwani
കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9605349352(ജോൺസൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം