ജൈവകേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തെ ആധാരമാക്കി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ്ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), അഗ്രി ഫ്രണ്ട് സ് കൃഷി-സാംസ് കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ നടന്ന ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസിനു തിരശ്ശീല വീണു.

സമാപന സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ് ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ബാല ശാസ്ത്രപ്രതിഭകളായ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ബൗദ്ധികതയെ ചോദ്യം ചെയ്യുന്ന സാങ്കേതികത മാനവരാശിക്ക്‌നാശം വിതയ്ക്കും. കാർഷിക സംസ്‌കാരം വിസ്മരിച്ചുള്ള ഒരു പുരോഗതിയും വാസ്തവത്തിൽ പുരോഗതിയല്ല. കാർഷിക വൃത്തി ആവേശത്തോടെ സമീപിക്കേണ്ട ഒന്നല്ല രാഷ്ട്രത്തിന്റെ സാമ്പത്തിക അഭിവയോധികിക്ക് മുതൽ കൂട്ടാകേണ്ടതാണ്, അദ്ദേഹം പറഞ്ഞു. ബാല കൃഷി ശാസ്ത്രകോൺഗ്രസിലൂടെ കുട്ടികളുടെ മനസ്സിൽ പാകിയ കാർഷിക ബോധത്തിന്റെ വിത്ത് നാളത്തെ കേരളത്തിന്റെ കാർഷിക മേഖലയിൽ വൻവൃക്ഷമായിമാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബാല കൃഷി ശാസ്ത്ര കോൺഗ്രസിന്റെ ചെയർമാൻ ഡോ. സി. കെ. പീതാംബരൻ കാസർഗോഡ് മുതൽതിരുവനന്തപുരം വരെയുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെ അഭിനന്ദിച്ചു. മൂന്നു വ്യത്യസ്ത ഇനങ്ങളിലായി നടന്ന മത്സരങ്ങളിലൊക്കെ
മാറ്റുരച്ച വിദ്യാർത്ഥികളെല്ലാം തന്നെ ഗവേഷക വിദ്യാർത്ഥികളെക്കാളും മികവുറ്റ പ്രകടനങ്ങളാണ് കാഴ്ച വച്ചതെന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.

രണ്ടാം ദിനം ആരംഭിച്ചത് കുട്ടികളുടെ കാർഷിക കലോത്സവത്തോടെയായിരുന്നു. കുട്ടികളുടെ ലളിത ഗാനം, നാടൻ പാട്ട്,വഞ്ചിപ്പാട്ട്, പ്രബന്ധമേള, തുടങ്ങിയ മത്സരങ്ങൾ കൊണ്ട് മേള ഏറെ ഹൃദ്യമായി.ബാല കൃഷി ശാസ്ത്ര കോൺഗ്രെസ്സിലേയ്ക്ക് വിദ്യാർത്ഥികൾക്കാവ ശ്യമായ പരിശീലനം നൽകിയ മികച്ച അദ്ധ്യാപകരെ ചടങ്ങിൽ മന്ത്രിപൊന്നാടയണിയിച്ചു ആദരിച്ചു. മികച്ച ബാലകൃഷി ശാസ്ത്രജ്ഞയായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ഗവ.എച്.എസ്എസ്സിലെ വിദ്യാർത്ഥിനി ഉണ്ണിമായയ്ക്കു അവാർഡ് തുകയായ 11,111 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മന്ത്രിസമ്മാനിച്ചു. ബാല കൃഷി ശാസ്ത്ര കോൺഗ്രസിൽ കലസാംസ്‌കാരിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം കൈവരിച്ച തിരുവനന്തപുരം ഇടവ ജവഹർ പബ്ലിക് സ്‌കൂളിന് വി.വി.ഭാസ്‌കരൻ മെമോറിയൽ എവർറോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരംഹോളി ഏഞ്ചൽസ് സ്‌കൂളിന് ദേവകി മെമോറിയൽ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.

സി.ടി.സി.ആർ.ഐ. പ്രിൻസിപ്പൽസയന്റിസ്‌റ് ഡോ. സി.എ. ജയപ്രകാശ്, ഡി വൈ എസ് പി ബിജു മോൻ, കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ പി.രഘുനാഥ്, അഗ്രിഫ്രണ്ട് സ് സെക്രട്ടറി എ. ആർ. ബൈജു, സിസ്സ ഡയറക്ടർ ഡോ എൻ.ജി. ബാലചന്ദ്രനാഥ്, ബാല കൃഷി ശാസ്ത്രകോൺഗ്രസ് വൈസ് ചെയർമാൻ എംപി. ലോകനാഥ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.