- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കനത്ത മഴയിൽ മുങ്ങി സിഡ്‌നി; ന്യൂ സൗത്ത് വേൽസിൽ കൊടുങ്കാറ്റിനും ആലിപ്പഴ മഴയ്ക്കും സാധ്യത; മെൽബണിൽ മിന്നൽപ്രളയം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
മെൽബൺ: മോശമായ കാലാവസ്ഥയെ തുടർന്ന് സിഡ്‌നി പേമാരിയിൽ കുതിർന്നു. ന്യൂസൗത്ത് വേൽസിൽ എമ്പാടും ശക്തമായ കൊടുങ്കാറ്റിനും ആലിപ്പഴ മഴയ്ക്കും സാധ്യതയുള്ളതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പു നൽകുന്നു. ഹണ്ടർ, ഇല്ലാവര, സെൻട്രൽ ടേബിൾലാൻഡ്‌സ്, സെൻട്രൽ വെസ്റ്റ് സ്ലോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആലിപ്പഴ മഴയും ശക്തമായ കാറ്റും മിന്നൽപ്ര
മെൽബൺ: മോശമായ കാലാവസ്ഥയെ തുടർന്ന് സിഡ്‌നി പേമാരിയിൽ കുതിർന്നു. ന്യൂസൗത്ത് വേൽസിൽ എമ്പാടും ശക്തമായ കൊടുങ്കാറ്റിനും ആലിപ്പഴ മഴയ്ക്കും സാധ്യതയുള്ളതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പു നൽകുന്നു. ഹണ്ടർ, ഇല്ലാവര, സെൻട്രൽ ടേബിൾലാൻഡ്‌സ്, സെൻട്രൽ വെസ്റ്റ് സ്ലോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആലിപ്പഴ മഴയും ശക്തമായ കാറ്റും മിന്നൽപ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
നേരത്തെ സിഡ്‌നിയിൽ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അതു പിന്നീട് മാറ്റിയിരുന്നു. സതേൺ ടേബിൾലാൻഡ്‌സിന്റെ അപ്പർ വെസ്റ്റേൺ മേഖലകൾ, നോർത്ത് വെസ്റ്റ് സ്ലോപ്‌സ്, സൗത്ത് വെസ്റ്റ് സ്ലോപ്‌സ്, ലോവർ വേസ്‌റ്റേൺ എന്നിവിടങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
ഗോസ്‌ഫോർഡ്, സിഡ്‌നി, വൂളോംഗ്ഗോഗ്, നോവ്‌റ, ഓറഞ്ച്, കട്ടൂംബ, ഗൂൽബേൺ, ഡുബ്ബോ, പാർക്ക്,് ടിബൂബറ, കോബാർ, ബൂർക്ക് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശും. ശക്തമായ കാറ്റു വീശിയതിനാൽ സിംഗിൾടണിലുള്ള 14,000ത്തിലധികം വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിച്ചതായി ഓസ്ഗ്രിഡ് വെളിപ്പെടുത്തി. സിഡ്‌നിയിലും ന്യൂസൗത്ത് വേൽസിന്റെ ചില ഭാഗങ്ങളിലും പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
മെൽബൺ മേഖലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് പറയുന്നത്. മെൽബൺ പ്രാന്തപ്രദേശങ്ങളിൽ അഞ്ചു മില്ലിമീറ്ററിനും ഏഴു മില്ലിമീറ്ററിനും മധ്യേയാണ് ഇന്നു രാവിലെ മുതൽ മഴ ലഭിച്ചത്. യാരാ വാലിയിൽ 15 മില്ലീ മീറ്റർ വരെയായിരുന്നു മഴ പെയ്തത്. മഴ മൂലം ഓസ്‌ട്രേലിയൻ ഓപ്പണിലെ ചില മത്സരങ്ങൾ വൈകുകയും ചെയ്തു. കൊടുങ്കാറ്റിന്റെ സാന്നിധ്യം പ്രകടമായതിനാൽ ചില വിമാന സർവീസുകൾ സിഡ്‌നിയിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ചാവസാനം വരെ മോശമായ കാലാവസ്ഥ പ്രതീക്ഷിക്കാവുന്നതാണ്.