രാജ്യമെങ്ങും പെയ്ത കനത്ത മഴയിൽ നഗരത്തിൽ ഗതാഗത തടസ്സം രൂക്ഷം. കനത്ത ഇടിയോട് കൂടി പെയ്ത മഴ മൂലം പല റോഡുകളും വെള്ളത്തിനടിയിലാണ്. വാഹനവുമായി റോഡിലിറങ്ങുന്നവർ ജാഗ്രതാ പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

തിങ്കളാഴ്‌ച്ച രാവിലെ മുതലാണ് കനത്ത മഴയും കാറ്റും വീശിയത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 160 മില്ലിമീറ്ററിലധികം മഴയാണ് കാന്റർബറി, വെസ്റ്റ് ലാന്റ്, തുടങ്ങിയ ഭാഗങ്ങളിൽ ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം ഫ്‌ളൈറ്റ് സർ്വവീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടോളം സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്‌