മനാമ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സബ്‌സിഡി നിർത്തലാക്കുന്നതടക്കമുള്ള തീരുമാനം കൈക്കൊള്ളാനിരിക്കെ പുതിയ ചില തീരുമാനങ്ങൾക്ക് കൂടി സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബഹ്‌റിനിൽ സർക്കാർ റവന്യൂ വർദ്ധിപ്പിക്കാൻ പുതിയ മാർഗം തേടുന്നതായാണ് സൂചന.

ഇതിന്റെ ഭാഗമായി പുതിയതായി സീവേജ് ടാക്‌സ് നടപ്പിലാക്കാനാണ് നീക്കം നടത്തുന്നത്. ക്യാബിനറ്റ് ഇതുസംബന്ധിച്ച കരട് ബിൽ പാർലമെന്റിന് സമർപ്പിച്ചിട്ടുണ്ട്.ഇതിന് അനുമതി ലഭിച്ചാൽ ജനങ്ങൾ വൈദ്യുതി,വെള്ളം എന്നിവയ്ക്ക് നൽകുന്നതുപോലെ പബ്ലിക് സീവേജ് സർവീസിനും മുനിസിപ്പാലിറ്റിയിൽ പണം അടയ്ക്കണം. ഇത്തരത്തിലൊരു റേറ്റ് സെപ്റ്റംബറിൽ നടപ്പിലാക്കാനാണ് ആലോചന.

രാജ്യത്തെ ജനങ്ങൾക്ക് അധികഭാരമാകില്ല ഈ റേറ്റെന്നാണ് വിലയിരുത്തൽ. പ്രതിമാസം 1 ബഹ്‌റിനി ദിനാറിലധികം ചാർജ് ഈടാക്കില്ല.