ർഭകാലത്ത് ലൈംഗിക ബന്ധം ആകാമോ എന്ന വിഷയത്തിൽ പരക്കെ ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും ലോകമാകമാനം നിലവിലുണ്ട്. ഇത് കുട്ടിക്ക് ദോഷം ചെയ്യുമെന്ന് ചിലർ വാദിക്കുമ്പോൾ ഇത് പലവിധത്തിൽ നല്ലതാണെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഗർഭകാലത്തെ ലൈംഗിക ബന്ധം മൂലം ചില ഗുണങ്ങളുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. സാധാരണയായി ആറ് മാസം ഗർഭംതികയുമ്പോൾ സ്ത്രീകളിൽ രക്തസമ്മർദം വളരെയേറെ വർധിക്കാൻ കാരണമായിത്തീരാറുണ്ട്. എന്നാൽ ഈ സമയത്ത് സെക്സ ചെയ്താൽ ധാരാളം ഓക്സിടോസിൻ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ഇതിലൂടെ സ്വാഭാവികമായ രീതിയിൽ രക്തസമ്മർദം കുറയാനിടവരുകയും ചെയ്യുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതിലൂടെ മാനസിക സമ്മർദം കുറയുന്നതിനാൽ ഹൃദയാഘാതമുണ്ടാകുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യുന്നതാണ്.

ജീവിതത്തിൽ ഏറ്റവും നല്ല ഓർഗസ്സം ലഭിക്കുന്ന സമയം ഗർഭകാലത്താണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഗർഭാവസ്ഥയിൽ സ്ത്രീകളിൽ ഈസ്ട്രജൻ, പ്രോജെസ്റ്ററോൻ എന്നിവയുടെ ഉൽപാദനം വർധിക്കുമെന്നും അതിനാൽ വസ്തി പ്രദേശത്തേക്ക് കൂടുതൽ രക്തമൊഴുകുകയും ചെയ്യുന്നതിനാലാണ് ഓർഗസ്സം വർധിക്കുന്നത്. ഇതിന് പുറമെ ഈ സമയത്ത് ശരീരം കൂടുതൽ സെൻസിറ്റീവാകുന്നതിനാൽ ചെറിയ തലോടൽ പോലും നല്ല അനുഭൂതിയോകുകയും ചെയ്യുന്നതാണ്. ഗർഭകാലത്തെ സെക്സിലൂടെ പ്രതിരോധ സംവിധാനം കരുത്താർജിക്കുന്നതാണ്. സാധാരണയായി ഗർഭകാലത്ത് പ്രതിരോധ ശേഷം കുറയുകയാണ് പതിവ് . എന്നാൽ ലൈംഗിക ബന്ധത്തെ തുടർന്നിത് വർധിക്കുയാണ് ചെയ്യുന്നത്. സെക്സിനെ തുടർന്ന് ശരീരത്തിലെ ഇമ്യൂണോഗ്ലോബുലിന്റെ ഉൽപാദനം വർധിക്കുന്നതിനാലാണിത്. ജലദോഷം പനി തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഒരു ആന്റിബോഡിയാണിത്.

ഗർഭകാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പിന്നീട് നല്ല പോലെ ഉറക്കം ലഭിക്കും. സെക്സിനെ തുടർന്നുൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ ഇതിന് സഹായിക്കും.ഗർഭകാലത്തെ സെക്സിലൂടെ വസ്തി പ്രദേശത്തെ ശക്തമാക്കാനും പിൽക്കാലത്തെ സെക്സ് ആനന്ദപൂർണമാക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ പ്രസവം സുഖപ്രദമാക്കാനും വഴിയൊരുങ്ങും. സെക്സിനെ തുടർന്ന് കൂടുതലായി എൻഡോർഫിൻസ് ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ദമ്പതികൾ തമ്മിലുള്ള അടുപ്പം വർധിക്കുന്നതാണ്. രക്തസമ്മർദം മൂലം ഗർഭാവസ്ഥയിൽ ഉണ്ടാവാൻ ഇടയുള്ള വിഷമതകളിൽ നിന്നും മോചനം നേടാൻ ഗർഭകാലത്ത് സെക്സ് ചെയ്താൽ സാധിക്കുന്നതാണ്.