ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതുവർഷമായി. ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം വെറും പേരിനുമാത്രമുള്ളതാണ്. ഇന്ത്യയിലുണ്ടായിരുന്ന ആദ്യത്തെ മൂന്നുവർഷം അത് വളരെ മികച്ചതായിരുന്നു. പിന്നീട് ഞാൻ വിദേശത്തേയ്ക്ക് വന്നു. രണ്ടുവർഷത്തിനുശേഷം ഭാര്യയും എന്നോടൊപ്പം താമസിക്കാനെത്തി. ഞങ്ങൾക്ക് ഏഴുവയസുള്ള ഒരു കുട്ടിയുണ്ട്. എന്റെ പ്രശ്‌നമിതാണ്. അഞ്ചുവർഷമായി ഞങ്ങൾക്കിടയിൽ ലൈംഗികബന്ധമില്ല.

വിദേശത്തേയ്ക്ക് താമസിക്കാനെത്തിയപ്പോഴാണ് ഭാര്യയ്ക്ക് ലൈംഗിക താത്പര്യമില്ലെന്ന കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഓരോതവണയും ലൈംഗികബന്ധത്തിന് ഞാൻ ശ്രമിക്കുമ്പോൾ അവൾ എന്നെ തടയുന്നു. ഒരു ഡോക്ടറെ കാണാമെന്ന് പറഞ്ഞിട്ട് തയ്യാറാവുന്നുമില്ല. തനിക്ക് ഇനി ലൈംഗിക ബന്ധത്തിൽ താത്പര്യമില്ലെന്നും എന്റെ ചിന്താഗതിയിൽ മാറ്റം വരുത്താനുമാണ് അവൾ ആവശ്യപ്പെടുന്നത്.

അവളെ പ്രേരിപ്പിച്ചോ ചിലപ്പോൾ ബലംപ്രയോഗിച്ചോ ഞാൻ ലൈംഗിക ബന്ധത്തിന് മുതിരുകയാണെങ്കിൽ പലപ്പോഴുമത് കരച്ചിലിലാണ് അവസാനിക്കുക. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു രൂപവുമില്ല. ഭാര്യയുമൊത്തുള്ള ജീവിതം സുഖകരമായി മുന്നോട്ടുപോകാൻ ഞാനെന്താണ് ചെയ്യേണ്ടത്? എന്നെ സഹായിക്കണം.

ഡോക്ടറുടെ മറുപടി: നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കുഴപ്പം പിടിച്ചൊരു സമയമാണിത്. വിവാഹ ജീവിതത്തിന്റെ ആണിക്കല്ലുകന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗികചേർച്ചയാണ്. അതിലൂടെ നിങ്ങൾ എത്രത്തോളം സ്‌നേഹവും കരുതലും പങ്കാളിക്ക് നൽകുന്നുവെന്നതാണ്. ലൈംഗിക ബന്ധമില്ലെങ്കിൽ ആ ബന്ധത്തിൽ ഇടർച്ചയും ചിലപ്പോൾ അസ്വാരസ്യവും കടന്നുവരാം. ഭാര്യ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തത് നിങ്ങളെ എത്രത്തോളം നിരാശനാക്കുന്നുണ്ടെന്നത് ആ വാക്കുകളിൽ പ്രകടമാണ്.

സ്ത്രീകൾക്ക് ലൈംഗിക വികാരപരമായ ഒരു കാര്യമാണ്. പലതുകൊണ്ടും അവർക്ക് മടുപ്പുണ്ടാകാം. ദേഷ്യം, സമ്മർദം, ദൈനംദിന ജീവിതത്തിലെ മുരടിപ്പ് തുടങ്ങിയവയൊക്കെ അതിനെ ബാധിക്കാം. കുറച്ചുകാലം നിങ്ങളിരുവരും പിരിഞ്ഞുജീവിച്ചുവെന്നതാണ് കത്തിൽനിന്ന് മനസ്സിലാകുന്ന കാര്യം. ഇങ്ങനെ നഷ്ടപ്പെട്ട കാലയളവ് അവരുടെ ജീവിതത്തിൽ വലിയ വിടവുണ്ടാക്കിയിരിക്കാം. വിവാഹമെന്നത് നിങ്ങളുടെ പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കുന്നതും അവരോട് ഇഴുകിച്ചേരുന്നതുമാണ്. വേറിട്ടുനിന്ന കാലയളവിൽ നിങ്ങളുമായുള്ള മാനസികമായ അടുപ്പം അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം.

ആ വിടവ് നികത്തുകയെന്നതാണ് നിങ്ങൾ പ്രധാനമായും ചെയ്യേണ്ടത്. വൈകാരികവും ശാരീരികവുമായ അടുപ്പം പുനസൃഷ്ടിക്കണം. ഡോക്ടറെ കാണാൻ ഭാര്യ കൂട്ടാക്കുന്നില്ലെന്നാണ് നിങ്ങൾ സൂചിപ്പിച്ചത്. എന്നാൽ, ഒരു മാര്യേജ് തെറാപ്പിസ്റ്റിനെ കണ്ട് നിങ്ങൾതന്നെ അതിന് തുടക്കമിടുക. ഭാര്യയിൽ മാറ്റം വന്നുതുടങ്ങുമ്പോൾ അവരും ചികിത്സയുടെ വഴിയിലേക്ക് വരുമെന്ന് പ്രത്യാശിക്കാം.

ആശയവിനിമയാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം. വിശ്വാസ്യതയും പരസ്പര ബഹുമാനവും അതുപോലെ ആവശ്യമാണ്. ഇതൊക്കെ ജീവിതത്തിലേക്ക് കൊണ്ടുവരിക. ഇതിനൊപ്പം ജീവിതത്തിലെ നൈരാശ്യങ്ങളൊക്കെ മാറ്റിവച്ച് നിങ്ങളുടേതായ ലോകത്ത് കൂടുതൽ സജീവമായി ഇടപെടുകയും ചെയ്യുക.. ഇരുവരും അവരവരുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിക്കഴിയുമ്പോൾ, ലൈംഗിക ചിന്തകളും സ്വാഭാവികമായും കടന്നുവരും. കാത്തിരിക്കുക.