- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 പങ്കാളികൾ ന്യായമായ കാര്യം; പത്തിൽത്താഴെയായാൽ ആളത്ര പോര; 19-ൽ കൂടിയാൽ കുഴപ്പക്കാർ; അമേരിക്കയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക പങ്കാളികളെക്കുറിച്ചുള്ള വിശ്വാസം ഇങ്ങനെ
ഒരാൾക്ക് എത്ര ലൈംഗിക പങ്കാളികൾവരെയാകാം? നമ്മുടെ കുടുംബവ്യവസ്ഥയനുസരിച്ച് പതിവ്രതയായ ഭാര്യയും ഭാര്യയെ മനസ്സിൽപ്പോലും വഞ്ചിക്കാത്ത ഭർത്താവുമൊക്കെയാണ് ഉള്ളത്. എന്നാൽ, അമേരിക്കയിലെ യുവതീയുവാക്കൾ അങ്ങനെയല്ല. ഇക്കാര്യത്തിൽ അവർ കുറച്ച് ഉദാരസമീപനം ഉള്ളവരാണ്. ഇല്ലിസിറ്റ് എൻകൗണ്ടേഴ്‌സ് ഡോട്ട് കോം എന്ന ഡേറ്റിങ് വെബ്‌സൈറ്റ് നടത്തിയ പഠനം ആരെയും അതിശയിപ്പിക്കും. തന്റെ പങ്കാളിക്ക് 12 ലൈംഗിക പങ്കാളികൾവരെയാകാമെന്ന് അമേരിക്കയിലെ പുരുഷനും സ്ത്രീയും കരുതുന്നു. പുതിയതായി അടുപ്പം തോന്നുന്ന ആൾ, എ്ത്രത്തോളം വിശ്വസ്തനാണെന്ന് കണക്കാക്കാൻ, 12 മുൻബന്ധങ്ങൾ തടസ്സമല്ലെന്നാണ് സർവേയിൽ പറയുന്നത്. എന്തുകൊണ്ടാണ് ഒരു ഡസൻ ലൈംഗിക പങ്കാളികൾ എന്ന ചോദ്യത്തിന് അത് പങ്കാളിയുടെ ലൈംഗികതാത്പര്യത്തെയും സ്വാതന്ത്ര്യമോഹത്തെയും കാണിക്കുന്നുവെന്നാണ് ആണും പെണ്ണും നൽകിയ ഉത്തരം. എന്നാൽ, പങ്കാളിക്ക് പത്തുപേരുമായേ ബന്ധമുണ്ടായിരുന്നുള്ളൂവെങ്കിൽ, അതത്ര വലിയകാര്യമായി അവർ കാണുന്നില്ല. പങ്കാളികളുടെ എണ്ണം കുറയുന്നത് പോരായ്മയായാണ് അമേരിക്കക്കാർ കാണുന്
ഒരാൾക്ക് എത്ര ലൈംഗിക പങ്കാളികൾവരെയാകാം? നമ്മുടെ കുടുംബവ്യവസ്ഥയനുസരിച്ച് പതിവ്രതയായ ഭാര്യയും ഭാര്യയെ മനസ്സിൽപ്പോലും വഞ്ചിക്കാത്ത ഭർത്താവുമൊക്കെയാണ് ഉള്ളത്. എന്നാൽ, അമേരിക്കയിലെ യുവതീയുവാക്കൾ അങ്ങനെയല്ല. ഇക്കാര്യത്തിൽ അവർ കുറച്ച് ഉദാരസമീപനം ഉള്ളവരാണ്.
ഇല്ലിസിറ്റ് എൻകൗണ്ടേഴ്‌സ് ഡോട്ട് കോം എന്ന ഡേറ്റിങ് വെബ്‌സൈറ്റ് നടത്തിയ പഠനം ആരെയും അതിശയിപ്പിക്കും. തന്റെ പങ്കാളിക്ക് 12 ലൈംഗിക പങ്കാളികൾവരെയാകാമെന്ന് അമേരിക്കയിലെ പുരുഷനും സ്ത്രീയും കരുതുന്നു. പുതിയതായി അടുപ്പം തോന്നുന്ന ആൾ, എ്ത്രത്തോളം വിശ്വസ്തനാണെന്ന് കണക്കാക്കാൻ, 12 മുൻബന്ധങ്ങൾ തടസ്സമല്ലെന്നാണ് സർവേയിൽ പറയുന്നത്.
എന്തുകൊണ്ടാണ് ഒരു ഡസൻ ലൈംഗിക പങ്കാളികൾ എന്ന ചോദ്യത്തിന് അത് പങ്കാളിയുടെ ലൈംഗികതാത്പര്യത്തെയും സ്വാതന്ത്ര്യമോഹത്തെയും കാണിക്കുന്നുവെന്നാണ് ആണും പെണ്ണും നൽകിയ ഉത്തരം. എന്നാൽ, പങ്കാളിക്ക് പത്തുപേരുമായേ ബന്ധമുണ്ടായിരുന്നുള്ളൂവെങ്കിൽ, അതത്ര വലിയകാര്യമായി അവർ കാണുന്നില്ല.
പങ്കാളികളുടെ എണ്ണം കുറയുന്നത് പോരായ്മയായാണ് അമേരിക്കക്കാർ കാണുന്നത്. യാഥാസ്ഥിതികനോ ലൈംഗികകാര്യത്തിൽ വേണ്ടത്ര താത്പര്യമില്ലാത്തവനോ ആയതുകൊണ്ടാകും അതെന്നും അവർ കരുതുന്നു.
പങ്കാളികളുടെ എണ്ണത്തിന് മേൽത്തട്ടും അവർ നിശ്ചയിച്ചിട്ടുണ്ട്. 19-ൽകൂടുതൽ ലൈംഗിക പങ്കാളികളുണ്ടായിട്ടുണ്ടെങ്കിൽ, അത് കുഴപ്പക്കാരാണെന്ന് ഇരുവിഭാഗവും കരുതുന്നു. അത്തരക്കാരെ തൃപ്തിപ്പെടുത്താൻ പ്രയാസമായിരിക്കുമെന്നും ബന്ധങ്ങളിൽനിന്ന് ബന്ധങ്ങളിലേക്ക് അവർ ചാടിപ്പോകാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
തന്റെ പങ്കാളിലെ ഇതേവരെ എത്രപേരുമായി കിടക്കപങ്കിട്ടിട്ടുണ്ടെന്ന കാര്യം അറിയാൻ കൂടുതൽ താത്പര്യം കാണിക്കുന്നത് ആണുങ്ങളാണ്. 53 ശതമാനം ആണുങ്ങളും പങ്കാളിയോട് അക്കാര്യംചോദിച്ചറിയാൻ താത്പര്യം കാണിക്കുന്നു. എന്നാൽ, പെണ്ണുങ്ങളിൽ 45 ശതമാനത്തിനേ അത്തരമൊരു നിർബന്ധമുള്ളൂ.