ച്ചടക്കത്തിന്റെയും കരുത്തിന്റെയും കാര്യത്തിൽ ഒരു കാലത്ത് ലോകത്തിന്റെ നെറുകയിലായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ സ്ഥാനം. എന്നാൽ നിലവിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ അവസ്ഥ കുത്തഴിഞ്ഞതും അരാജകത്വം നിറഞ്ഞതുമായി ത്തീർന്നിരിക്കുന്നു വെന്നാണ് വ്യക്തമായിരിക്കുന്നത്. വനിതാ സൈനികരെ സഹപ്രവർത്തകരായ പട്ടാളക്കാർ പീഡിപ്പിക്കുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. പൂർണനഗ്‌നരായ പട്ടാളക്കാർ സഹപ്രവർത്തകരെ ലൈംഗിക ചൂഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് ഇതിന് അടിവരയിടുന്നു. ബ്രിട്ടീഷ് ആർമിയിൽ പീഡനവും ബലാത്സംഗവും തുടർക്കഥയാകുന്നുവെന്നാണിത് വെളിപ്പെടുത്തുന്നത്.

ഫാക്ക്ലാൻഡ്സിലെ ആർഎഎഫ് മൗണ്ട് ആലീസിൽ വച്ച് താൻ പീഡനത്തിന് വിധേയയായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ സൈനികയും 36കാരിയുമായ റെബേക്ക ക്രൂക് ഷാങ്ക്. 2001ൽ ഈ ആർഎഎഫ് ബേസിൽ 28 പുരുഷ സൈനികർക്കൊപ്പം താൻ മാത്രമാണുണ്ടായിരുന്നുവെന്നും അന്ന് താൻ പീഡനത്തിരയായിരുന്നു വെന്നുമാണ് റെബേക്ക വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള തെളിവായി അവിടുത്തെ ഒരു സൈനികൻ തന്നെ പീഡിപ്പിക്കുന്ന ചിത്രങ്ങളും അവർ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ 17ാം വയസിൽ റോയൽ എയർഫോഴ്സിൽ ചേർന്നതിന് ശേഷം നാല് വർഷങ്ങളായിരുന്നു റെബേക്ക സേവനം അനുഷ്ഠിച്ചിരുന്നത്.

2001ൽ നാലാഴ്ചയായിരുന്നു ഇവരെ ആർഎഎഫ് ആലീസ് മൗണ്ടിൽ നിയമിച്ചിരുന്നത്. ആദ്യം കുറച്ച് പുരുഷന്മാർ തന്നെ നഗ്‌നത പ്രദർശിപ്പിച്ച് കൊണ്ട് ഇവിടേക്ക് സ്വീകരിച്ചിരുന്നുവെന്നും പീഡനപർവത്തിന്റെ തുടക്കമായിരുന്നു ഇതെന്നും റെബേക്ക വെളിപ്പെടുത്തുന്നു. ബേസിൽ വച്ച് താൻ തന്റെ പൂച്ചയെ ക്യാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ പുരുഷ സൈനികർ ആഭാസപൂർവമായ പരാമർശങ്ങളോടെ തന്നെ സമീപിക്കുന്ന ദൃശ്യങ്ങളും റെബേക്ക പുറത്ത് വിട്ടിട്ടുണ്ട്. അവസാനം തന്റെ ബെഡ്റൂമിൽ ഒരു ഓഫീസറെ സ്വീകരിക്കേണ്ടി വന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരുന്നാൽ ടൊർണാഡോ എഫ് 3യിൽ കറങ്ങാൻ അനുവദിക്കാമെന്ന വാഗ്ദാനം അദ്ദേഹം നൽകിയെന്നും യുവതി വെളിപ്പെടുത്തുന്നു.

നിലവിൽ മിലിട്ടറിയുടെ ഫ്രന്റ് ലൈനിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നുവെങ്കിലും വൻതോതിൽ ലൈംഗിക പീഡനം നടക്കുന്നുവെന്നും റെബേക്ക പറയുന്നു. 2001ൽ പീഡനത്തിരയായ തന്നെ അത് ദീർഘകാലം വേട്ടയാടിയിരുന്നുവെന്നും അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്നും യുവതി വേദനയോടെ പറയുന്നു. ഇത്തരം ചൂഷണങ്ങൾക്ക് വിധയേരാകുന്നവർക്ക് അത് വെളിപ്പെടുത്താൻ ധൈര്യവും പ്രചോദനവുമേകുന്നതിനാണ് താൻ ഇക്കാര്യം വെളിപ്പെടുത്താൻ തയ്യാറാകുന്നതെന്നും റെബേക്ക വിശദീകരിക്കുന്നു. നിലവിൽ ഒരു എഴുത്തുകാരിയും നടിയുമായി പ്രവർത്തിക്കുന്ന റെബേക്ക 2015ൽ തന്റെ ഫൂട്ടേജ് വിസ്‌കെ ടാൻടോ ഫോക്സ്ട്രോറ്റ് എന്ന തന്റെ നാടകത്തിൽ ഉപയോഗപ്പെടുത്തിയിരുന്നു.

വനിതാ സൈനികർ ആഴ്ചയിൽ രണ്ട് പ്രാവശ്യം ലൈംഗിക പീഡനത്തിനിരകളാകുന്നുവെന്നാണ് റെബേക്ക വെളിപ്പെടുത്തുന്നത്. എന്നിട്ടും 113 ബലാത്സംഗ പറ്റി മിലിട്ടറി പൊലീസ് കഴിഞ്ഞ വർഷം മാത്രമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2012നും 2017നും ഇടയിൽ സൈന്യത്തിൽ 363 ലൈംഗിക പീഡനങ്ങൾ നടന്നുവെന്നാണ് വിവരാവകാശ നിയമത്തിന് കീഴിൽ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 282 കേസുകൾ പൊലീസിനും 99 എണ്ണം ഇൻസ്ട്രക്ടർമാർക്കും റഫർ ചെയ്യപ്പെടുകയും ഉത്തരവാദികളെ ഡിസ്മിസ് ചെയ്യുകയുമുണ്ടായിരുന്നു. മിനിസ്ട്രി ഓഫ് ഡിഫെൻസ് ഇതുവരെ ഇരകൾക്കായി രണ്ട് മില്യൺ പൗണ്ട് നഷ്ടപരിഹാരവുമേകിയിരിക്കുന്നു.