- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ ബലാത്സംഗക്കേസുകൾ അടിക്കടി വർധിക്കുന്നു; ഓരോ നാല്പതു മിനിട്ടിലും ലൈംഗികാതിക്രമങ്ങൾ അരങ്ങേറുന്നുവെന്ന് റിപ്പോർട്ട്
പാരീസ്: ഫ്രാൻസിൽ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും അടിക്കടി വർധിച്ചുവരുന്നതായി പൊലീസ് റിപ്പോർട്ട്. ഓരോ നാല്പതു മിനിട്ടിലും ഇത്തരത്തിലുള്ള അക്രമങ്ങൾ നടക്കുന്നതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ പൊലീസ് വെളിപ്പെടുത്തുന്നതിലും ഭയാനകമാണ് യഥാർഥത്തിലുള്ള കണക്കുകളെന്ന് സ്ത്രീ സംഘടനകൾ അവകാശപ്പെടുന്നു. 2014-ലെ കണക്കനുസരി
പാരീസ്: ഫ്രാൻസിൽ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും അടിക്കടി വർധിച്ചുവരുന്നതായി പൊലീസ് റിപ്പോർട്ട്. ഓരോ നാല്പതു മിനിട്ടിലും ഇത്തരത്തിലുള്ള അക്രമങ്ങൾ നടക്കുന്നതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ പൊലീസ് വെളിപ്പെടുത്തുന്നതിലും ഭയാനകമാണ് യഥാർഥത്തിലുള്ള കണക്കുകളെന്ന് സ്ത്രീ സംഘടനകൾ അവകാശപ്പെടുന്നു.
2014-ലെ കണക്കനുസരിച്ച് ഫ്രാൻസിൽ ഇത്തരത്തിലുള്ള 12,700 ലൈംഗികാതിക്രമങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. 2010നെ അപേക്ഷിച്ച് ഇക്കാര്യത്തിൽ 18 ശതമാനം വർധനയാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഇതേ കാലഘട്ടത്തിൽ തന്നെ പ്രായപൂർത്തിയാകാത്തവരുടെ നേർക്കുന്ന ലൈംഗികാതിക്രമങ്ങളും ഇരുപതു ശതമാനത്തോളം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. പാരീസിൽ തന്നെ കഴിഞ്ഞ വർഷം 600 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സെൻട്രൽ ഫ്രാൻസിലുള്ള Sarthe, Yonne, Orne Loiret എന്നിവിടങ്ങളിൽ ഈ കണക്കുകൾ ഏറെയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ ഓരോ ദിവസവും രാജ്യത്ത് 33 ലൈംഗികാതിക്രമങ്ങളാണ് നടക്കുന്നത്. എന്നാൽ പൊലീസിൽ പരാതിപ്പെടുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്നും യാഥാർഥ്യം ഇതിനെക്കാൾ ഭീകരമാണെന്നാണ് ചില സംഘടനകൾ വാദിക്കുന്നത്. ഇവ മഞ്ഞുമലയുടെ ഒരു ഭാഗം കാണുന്നതു പോലെയാണെന്നും മൊത്തത്തിൽ നടക്കുന്ന ബലാത്സംഗ കേസുകളിൽ പത്തു ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നുമാണ് നാഷണൽ ഒബ്‌സർവേറ്ററി ഓഫ് ക്രൈം ആൻഡ് ക്രിമിനൽ ലയബിളിറ്റി ഡയറക്ടർ ക്രിസ്റ്റോഫ് സൂലെസ് പറയുന്നത്.
ഓരോ വർവും രാജ്യത്ത് 75,000 ബലാത്സംഗങ്ങളും മറ്റ് ലൈംഗികാതിക്രമങ്ങളും നടക്കുന്നുവെന്നാണ് സ്ത്രീ സംഘടനയായ Osez le Feminisme വക്താവ് ചൂണ്ടിക്കാട്ടുന്നത്. ദിവസേന 200 കുറ്റകൃത്യങ്ങൾക്കു തുല്യമാണിത്.