- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക വിദ്യാഭ്യാസം: സിദ്ധാന്തവും പ്രവർത്തി പരിചയവും; മാൻഗായിയ ഗോത്രവർഗ്ഗക്കാരുടെ ലൈംഗിക വിദ്യാഭ്യാസ രീതികൾ അറിയാം..
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നകാര്യത്തിൽ ഇന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസത്തിൽ ഒരുപാട് മുന്നിട്ടു നിൽക്കുന്ന പല സമൂഹങ്ങളിലും അത് ഒരനാവശ്യകാര്യമായി കണക്കാക്കപ്പെടുമ്പോൾ, ഇതാ ഒരു ആദിമ ഗോത്രം അക്കാര്യത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു. തെക്കെ ശാന്ത സമുദ്രത്തിലെ മാൻഗായിയ ദ്വീപിലുള്ള മാൻഗായിയ ഗോത്രവർഗ്ഗക്കാരാണ് ലൈംഗിക വിദ്യാഭ്യസത്തിന് പ്രാധാന്യം നൽകുന്നത്. പക്ഷെ അത് ആൺകുട്ടികൾക്ക് മാത്രമാണെന്നുള്ളത് മറ്റൊരു കാര്യം. ആൺകുട്ടികൾക്ക് പത്ത് വയസ്സാകുമ്പോഴേക്കും സ്വയം ഭോഗത്തിനുള്ള പരിശീലനം വീട്ടിൽ നിന്നും ലഭിക്കും. രതി മൂർച്ചയാണ് ലൈംഗികതയുടെ അടിസ്ഥാനമെന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ, രതിമൂർച്ച അനുഭവപ്പെടാത്ത ബന്ധങ്ങളെ സാത്താന്റെ പ്രവർത്തിമാത്രമായി തള്ളിക്കളയുന്നു. അതില്ലാതിരിക്കാനാണത്രെ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലെ ഇക്കാര്യത്തിൽ പരിശീലനം നൽകുന്നത്. കുട്ടികൾക്ക് പതിമൂന്നു വയസാകുമ്പോൾ അവരെ ഗോത്രത്തിലെ ഒരു മുതിർന്ന പുരുഷന്റെ കൂടെ രണ്ടാഴ്‌ച്ച താമസിപ്പിക്കും. ല
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നകാര്യത്തിൽ ഇന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസത്തിൽ ഒരുപാട് മുന്നിട്ടു നിൽക്കുന്ന പല സമൂഹങ്ങളിലും അത് ഒരനാവശ്യകാര്യമായി കണക്കാക്കപ്പെടുമ്പോൾ, ഇതാ ഒരു ആദിമ ഗോത്രം അക്കാര്യത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു.
തെക്കെ ശാന്ത സമുദ്രത്തിലെ മാൻഗായിയ ദ്വീപിലുള്ള മാൻഗായിയ ഗോത്രവർഗ്ഗക്കാരാണ് ലൈംഗിക വിദ്യാഭ്യസത്തിന് പ്രാധാന്യം നൽകുന്നത്. പക്ഷെ അത് ആൺകുട്ടികൾക്ക് മാത്രമാണെന്നുള്ളത് മറ്റൊരു കാര്യം. ആൺകുട്ടികൾക്ക് പത്ത് വയസ്സാകുമ്പോഴേക്കും സ്വയം ഭോഗത്തിനുള്ള പരിശീലനം വീട്ടിൽ നിന്നും ലഭിക്കും. രതി മൂർച്ചയാണ് ലൈംഗികതയുടെ അടിസ്ഥാനമെന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ, രതിമൂർച്ച അനുഭവപ്പെടാത്ത ബന്ധങ്ങളെ സാത്താന്റെ പ്രവർത്തിമാത്രമായി തള്ളിക്കളയുന്നു. അതില്ലാതിരിക്കാനാണത്രെ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലെ ഇക്കാര്യത്തിൽ പരിശീലനം നൽകുന്നത്.
കുട്ടികൾക്ക് പതിമൂന്നു വയസാകുമ്പോൾ അവരെ ഗോത്രത്തിലെ ഒരു മുതിർന്ന പുരുഷന്റെ കൂടെ രണ്ടാഴ്‌ച്ച താമസിപ്പിക്കും. ലൈംഗികബന്ധത്തിന്റെ വിവിധ തലങ്ങളും രീതികളും, രതിമൂർച്ച അനുഭവിക്കുവാനും അനുഭവിപ്പിക്കുവാനുമുള്ള വിദ്യകളുമൊക്കെ അയാൾ ഈ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും.
ഈ രണ്ടാഴ്‌ച്ചത്തെ ക്ലാസ്സുകഴിഞ്ഞാൽ, ഓരോ കുട്ടിയേയും ഗ്രാമത്തിലെ മുതിർന്ന സ്ത്രീകൾ ഏറ്റെടുക്കും. തീയറിക്ലാസ്സിൽ പഠിച്ചകാര്യങ്ങൾ പ്രായോഗിക പരിശീലനം നൽകി അവരെ കൂടുതൽ മനസ്സിലാക്കിക്കാനാണിത്. അദ്ധ്യാപികയായ സ്ത്രീക്ക്, വിദ്യാർത്ഥി വിഷയം നന്നായി പഠിച്ച് അതിൽ പ്രാവീണ്യം നേടി എന്നു ബോദ്ധ്യമാകുന്നതുവരെ ഈ പ്രായോഗിക പ്രവൃത്തിപരിച ക്ലാസ്സ് നീണ്ടുപോകും. ഇത്രനാളും അവർ രണ്ടുപേരും അദ്ധ്യാപികയുടെ വീട്ടിലായിരിക്കും താമസിക്കുക. അവർക്ക് വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുക എന്നത് അദ്ധ്യാപികയുടെ ഭർത്താവിന്റെ കടമയാണ്.
പഠനം എത്രനാളത്തേക്ക് വേണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ ഏതൊക്കെ വിധത്തിൽ വേണമെന്നും എപ്പോഴൊക്കെ വേണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അദ്ധ്യാപികക്കാണ്. അവർ പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കാൻ വിദ്യാർത്ഥി ബാദ്ധ്യസ്ഥനാണ്. ഏതെങ്കിലും കാരണവശാൽ, അദ്ധ്യാപികയുടെ ഏതെങ്കിലും നിർദ്ദേശത്തെ അനുസരിച്ചില്ലെങ്കിൽ ആ വിദ്ധ്യാർത്ഥിയുടെ പഠനം അവസാനിക്കും. പിന്നീട് വേറെ ഏതെങ്കിലും അദ്ധ്യാപിക അവനെ ഏറ്റെടുത്ത്, പരിശീലനം നൽകി, വിഷയം പൂർണ്ണമായും പഠിച്ചു എന്ന് പറയുന്നതുവരെ അവന് വിവാഹം കഴിക്കുവാനാകില്ല.
പെൺകുട്ടികൾക്ക് ഇത്തരം ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല, പക്ഷെ അവർക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പെൺകുട്ടി പ്രായപൂർത്തിയായാൽ, രക്ഷകർത്താക്കൾ തന്നെ മുൻകൈ എടുത്ത് അവളെ ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കും. അവരിൽ ഇഷ്ടമുള്ളയാളെ ആ പെൺകുട്ടിക്ക് ഭർത്താവായി സ്വീകരിക്കാം.
പക്ഷെ വിവാഹം കഴിഞ്ഞാൽ പിന്നെ മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്താൻ പാടില്ല, എന്നാൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നടത്തുന്നതിൽ എതിർപ്പില്ല.