- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമം ബിനാലെയിലും ! ബിനാലെ കലാകാരൻ റിയാസ് കോമുവിനെതിരെ വെളിപ്പെടുത്തലുമായി ചിത്രകാരി ; ഹോട്ടൽ മുറിയിൽ വച്ച് കോമു ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെ പേര് വെളിപ്പെടുത്താതെ യുവതി ; ബിനാലെയിൽ സ്ത്രീ സുരക്ഷയ്ക്കായി ഇന്റേണൽ കംപ്ലേന്റ് കമ്മറ്റി വേണമെന്ന ആവശ്യവും ശക്തമാകുന്നു
കൊച്ചി: മീ ടു വെളിപ്പെടുത്തൽ സിനിമയിലും രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിച്ചിരിക്കേ ബിനാലെയിലും ലൈംഗികാതിക്രമം നടന്നുവെന്ന വാർത്ത പുറത്ത്. ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ ബിനാലെ നടക്കുന്ന സമയത്ത് കോമു ഹോട്ടൽ മുറിയിൽ വച്ച് തന്നെ അക്രമിച്ചുവെന്ന് ചിത്രകാരി കൂടിയായ യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദതിരി കൊളുത്തിയിരിക്കുന്നത്. കലാമേഖലയിൽ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാൻ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാർത്ഥിനിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഒട്ടേറെ സ്ത്രീകൾ കലാപ്രവർത്തകരായും വൊളന്റിയേഴ്‌സായും പങ്കെടുക്കുന്ന ബിനാലെയിൽ ഇത്തവണ സ്ത്രീ സുരക്ഷ മുൻനിർത്തി ഇന്റേണൽ കംപ്ലേന്റ് കമ്മറ്റി നിലവിലുണ്ടാകണം എന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്. ചിത്രകാരിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം: ഞാനൊരു വിദ്യാർത്ഥിനിയാണ്. രണ്ടു വർഷം മുൻപ് ഞാൻ മുംബൈയിൽ വച്ചാണ് ശിൽപിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ
കൊച്ചി: മീ ടു വെളിപ്പെടുത്തൽ സിനിമയിലും രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിച്ചിരിക്കേ ബിനാലെയിലും ലൈംഗികാതിക്രമം നടന്നുവെന്ന വാർത്ത പുറത്ത്. ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ ബിനാലെ നടക്കുന്ന സമയത്ത് കോമു ഹോട്ടൽ മുറിയിൽ വച്ച് തന്നെ അക്രമിച്ചുവെന്ന് ചിത്രകാരി കൂടിയായ യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദതിരി കൊളുത്തിയിരിക്കുന്നത്.
കലാമേഖലയിൽ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാൻ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാർത്ഥിനിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഒട്ടേറെ സ്ത്രീകൾ കലാപ്രവർത്തകരായും വൊളന്റിയേഴ്‌സായും പങ്കെടുക്കുന്ന ബിനാലെയിൽ ഇത്തവണ സ്ത്രീ സുരക്ഷ മുൻനിർത്തി ഇന്റേണൽ കംപ്ലേന്റ് കമ്മറ്റി നിലവിലുണ്ടാകണം എന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
ചിത്രകാരിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
ഞാനൊരു വിദ്യാർത്ഥിനിയാണ്. രണ്ടു വർഷം മുൻപ് ഞാൻ മുംബൈയിൽ വച്ചാണ് ശിൽപിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാൻ വരണമെന്ന് പറഞ്ഞിരുന്നു.
ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോൾ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു.അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക ഒന്നും മനസ്സിലായിരുന്നു.
ഞാൻ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാൾ റുമിൽ കയറിയപ്പോൾ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു.പിന്നെയും പല തവണ അയാൾ എന്നോട് മോശമായി പെറുമാറി.