- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് കുപ്പി കുടിക്കരുത്; മദ്യം നിയന്ത്രിക്കണം; മുളകും ഇഞ്ചിയും തണ്ണിമത്തനും ഡാർക്ക് ചോക്കലേറ്റും സൂപ്പർ; സെക്‌സ് ലൈഫ് മെച്ചപ്പെടുത്താൻ ചില ഭക്ഷണ കാര്യങ്ങൾ
ഭക്ഷണത്തിനും ജീവിത ചര്യകൾക്കും ലൈംഗികജീവിതത്തിൽ നിർണായകമായ സ്ഥാനമുണ്ടെന്ന് ഗവേഷകർ. സെക്‌സ് ലൈഫ് കൂടുതൽ ആഹ്ലാദകരമാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെക്കുറിച്ചാണ് ന്യൂട്രീഷനിസ്റ്റ് സാറ ഫ്‌ളവറിന് പറയാനുള്ളത്. മാത്രമല്ല, ലൈംഗിക സുഖവും ആനന്ദവും ഇല്ലാതാക്കുന്ന കാര്യങ്ങളെക്കുറിച്ചും അവർ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾകൊണ്ട് ലൈംഗിക ജീവിതത്തിൽ താളംതെറ്റലുകളുണ്ടാകാമെന്ന് സാറ ഫ്‌ളവർ പറയുന്നു. വിഷാദരോഗം, ഹോർമോൺ വ്യതിയാനങ്ങൾ, വാതം, ശരീരം വേദന തുടങ്ങിയവ താത്പര്യം ഇല്ലാതാക്കാൻ കാരണങ്ങളാണ്. ഇതിനൊപ്പം അമിത സമ്മർദവും ശരീരത്തിലെ പ്രോട്ടീന്റെ കുറവും ലലൈംഗിക താത്പര്യത്തെ പിന്നോട്ടടിക്കും. ആനന്ദകരവും സുഖകരവുമായ ലൈംഗിക ജീവിതത്തിന് ഏറ്റവുമാദ്യം ഒഴിവാക്കേണ്ടത് മദ്യപാനമാണെന്ന് സാറ പറയുന്നു. മദ്യം മടിയെ ഇല്ലാതാക്കുമെങ്കിലും പ്രകടനത്തെ അത് ദുർബലപ്പെടുത്തുമെന്നാണ് അവരുടെ പക്ഷം. കൂടുതൽ മദ്യപിച്ചാൽ ലൈംഗികസുഖം കിട്ടണമെന്നില്ല. കൂടുതൽ കാപ്പി കുടിക്കുന്നതും കിടപ്പറയിൽ നമ്മെ തളർത്തും. കൂടുതൽ കഫീൻ ഉള്ളിലെത്തുന്നത്
ഭക്ഷണത്തിനും ജീവിത ചര്യകൾക്കും ലൈംഗികജീവിതത്തിൽ നിർണായകമായ സ്ഥാനമുണ്ടെന്ന് ഗവേഷകർ. സെക്‌സ് ലൈഫ് കൂടുതൽ ആഹ്ലാദകരമാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെക്കുറിച്ചാണ് ന്യൂട്രീഷനിസ്റ്റ് സാറ ഫ്‌ളവറിന് പറയാനുള്ളത്. മാത്രമല്ല, ലൈംഗിക സുഖവും ആനന്ദവും ഇല്ലാതാക്കുന്ന കാര്യങ്ങളെക്കുറിച്ചും അവർ വ്യക്തമാക്കുന്നു.
ആരോഗ്യപ്രശ്‌നങ്ങൾകൊണ്ട് ലൈംഗിക ജീവിതത്തിൽ താളംതെറ്റലുകളുണ്ടാകാമെന്ന് സാറ ഫ്‌ളവർ പറയുന്നു. വിഷാദരോഗം, ഹോർമോൺ വ്യതിയാനങ്ങൾ, വാതം, ശരീരം വേദന തുടങ്ങിയവ താത്പര്യം ഇല്ലാതാക്കാൻ കാരണങ്ങളാണ്. ഇതിനൊപ്പം അമിത സമ്മർദവും ശരീരത്തിലെ പ്രോട്ടീന്റെ കുറവും ലലൈംഗിക താത്പര്യത്തെ പിന്നോട്ടടിക്കും.
ആനന്ദകരവും സുഖകരവുമായ ലൈംഗിക ജീവിതത്തിന് ഏറ്റവുമാദ്യം ഒഴിവാക്കേണ്ടത് മദ്യപാനമാണെന്ന് സാറ പറയുന്നു. മദ്യം മടിയെ ഇല്ലാതാക്കുമെങ്കിലും പ്രകടനത്തെ അത് ദുർബലപ്പെടുത്തുമെന്നാണ് അവരുടെ പക്ഷം. കൂടുതൽ മദ്യപിച്ചാൽ ലൈംഗികസുഖം കിട്ടണമെന്നില്ല.
കൂടുതൽ കാപ്പി കുടിക്കുന്നതും കിടപ്പറയിൽ നമ്മെ തളർത്തും. കൂടുതൽ കഫീൻ ഉള്ളിലെത്തുന്നത് ടെൻഷൻ കൂട്ടുമെന്ന് സാറ പറയുന്നു. കടുത്ത നിർജലീകരണമുണ്ടാവുകയും അത് അഡ്രിനാളിൻ ഗ്രന്ഥിയെ തളർത്തുകയും ചെയ്യും. രക്തസമ്മർദമോ ആശങ്കയോ ഉള്ളവർക്ക് കാപ്പി നല്ല ശീലമല്ല
പുകവലിയാണ് മറ്റൊരു വില്ലൻ. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തചംക്രമണത്തെ പുകവലി മെല്ലെയാക്കും. ഉദ്ധാരണശേഷിക്കുറവിനും മറ്റും പ്രധാന കാരണം പുകവലിയാണ്. കിടപ്പറയിൽ എല്ലാം വൈകിപ്പിക്കുന്ന വില്ലനാണ് പുകവലിയെന്ന് സാറ മുന്നറിയിപ്പ് തരുന്നു.
എന്നാൽ, നമ്മെ ആനന്ദത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. ഡാർക്ക് ചോക്കലേറ്റ് അത്തരത്തിലൊന്നാണ്. ഒത്തുചേരലിന്റെ നിമിഷങ്ങൾക്ക് മധുരം പകരുക മാത്രമല്ല, അത് രക്തചംക്രമണം കൂട്ടി ശരീരത്തെ കൂടുതൽ ഉത്തേജിപ്പിക്കുകയും ചെയ്യും. ഫീൽ-ഗുഡ് ഹോർമോണുകളായ സെറോട്ടോണിനും ഡോപമിനും ഉദ്പാദിപ്പിക്കുന്നതിനും ഡാർക്ക് ചോക്കലേറ്റ് നല്ലതാണ്.
ബീ പോളനും ലൈംഗികാസക്തി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ്. പ്രോട്ടീനും കരോട്ടിനും ഫ്‌ലാവോനോയ്ഡ്‌സും നിറഞ്ഞ ബീ പോളൻ ലൈംഗികോ ത്തേജനത്തിന് നല്ലതാണ്. ഓയിസ്‌റ്റേഴ്‌സാണ് മറ്റൊരു ഉത്തേജക വസ്തു. സിങ്കും അമിനോ ആസിഡും ധാരാളം അടങ്ങിയിട്ടുള്ള ഓയിസ്‌റ്റേഴ്‌സ് കിടപ്പറയിൽ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ സഹായകമാണ്.
ജലാംശം ധാരാളമുള്ള തണ്ണിമത്തനും കിടപ്പറയിൽ ഏറെ പ്രധാന്യമുള്ള പഴവർഗമാണ്. രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിച്ച് കൂടുതൽ ഉത്തേജനം തരാൻ തണ്ണിമത്തനാകും. വയാഗ്രയുടെ അതേ പ്രവർത്തനം തണ്ണിമത്തൻ കഴിച്ചാലും ഉണ്ടാകുമെന്ന് സാറ പറയുന്നു. അത്താഴത്തിൽ തണ്ണിമത്തൻ കൂടി ഉൾപ്പെടുത്തുന്നത് കിടപ്പറയിൽ സഹായകരമാകും.
ഇഞ്ചിയാണ് ലൈംഗികോത്തേജനത്തിന് സഹായിക്കുന്ന മറ്റൊരു വസ്തു. ഇഞ്ചിയിട്ട് ചായ കുടിക്കുന്നത് പങ്കാളികളിൽ കൂടുതൽ സന്തോഷം പകരും. മുളകിനുമുണ്ട് ചില അത്ഭുത സിദ്ധികൾ. ദഹനം വേഗത്തിലാക്കകുയും രക്തചംക്രമണം വേഗത്തിലാക്കുകയും ചെയ്യാൻ എരിവിനാകും.ഫിഗ്‌സാണ് മറ്റൊരു ലൈംഗികോത്തേജന ഭക്ഷണമായി സാറ ഫ്‌ളവർ നിർദ്ദേശിക്കുന്നത്.