- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ടന്റായി പാക്കിസ്ഥാനിൽ നിന്നും ദുബായിലെത്തി; പണത്തിനോടുള്ള ആർത്തി മൂത്തപ്പോൾ ശരീരം വിൽപ്പനയ്ക്കിറങ്ങി; സിറ്റിങ് ഓപ്പറേഷനിൽ യുവതിയെ ഹോട്ടലിൽ നിന്നും തെളിവോടു പിടികൂടി ദുബായ് പൊലീസ്
ദുബായ്: പെൺവാണിഭത്തിനിറങ്ങിയ പാക്കിസ്ഥാനി യുവതിയെ ദുബായ് പൊലീസ് തെളിവോടെ പിടികൂടി. അക്കൗണ്ടന്റ് ജോലിക്കായി പാക്കിസ്ഥാനിൽ നിന്നെത്തിയ 36കാരിയെ ആണ് പെൺവാണിഭത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തിനു വേണ്ടി യുവതി മാംസക്കച്ചവടം നത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ സിറ്റിങ് ഓപ്പറേഷനിലാണ് യുവതിയ പൊലീസ് കയ്യോടെ പൊക്കിയത്. കേസിൽ വിചാരണ ആരംഭിച്ചു. നൈഫ് മേഖലയിൽ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് ചാരൻ, ആവശ്യക്കാരൻ എന്ന രീതിയിൽ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. പിടിയിലായ യുവതി ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ പണം കണ്ടെത്തുന്നതിനായി ഇവർ വേശ്യാവൃത്തി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. 2000 ദിർഹം പ്രതിഫലം വാഗ്ദാനം ചെയ്താണ് പൊലീസ് ചാരൻ ഇവരെ കുടുക്കിയത്. പറഞ്ഞ സമയത്ത് തന്നെ ഇവർ ടാക്സിയിൽ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പ
ദുബായ്: പെൺവാണിഭത്തിനിറങ്ങിയ പാക്കിസ്ഥാനി യുവതിയെ ദുബായ് പൊലീസ് തെളിവോടെ പിടികൂടി. അക്കൗണ്ടന്റ് ജോലിക്കായി പാക്കിസ്ഥാനിൽ നിന്നെത്തിയ 36കാരിയെ ആണ് പെൺവാണിഭത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തിനു വേണ്ടി യുവതി മാംസക്കച്ചവടം നത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ സിറ്റിങ് ഓപ്പറേഷനിലാണ് യുവതിയ പൊലീസ് കയ്യോടെ പൊക്കിയത്. കേസിൽ വിചാരണ ആരംഭിച്ചു.
നൈഫ് മേഖലയിൽ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് ചാരൻ, ആവശ്യക്കാരൻ എന്ന രീതിയിൽ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. പിടിയിലായ യുവതി ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ പണം കണ്ടെത്തുന്നതിനായി ഇവർ വേശ്യാവൃത്തി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
2000 ദിർഹം പ്രതിഫലം വാഗ്ദാനം ചെയ്താണ് പൊലീസ് ചാരൻ ഇവരെ കുടുക്കിയത്. പറഞ്ഞ സമയത്ത് തന്നെ ഇവർ ടാക്സിയിൽ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പൊലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചാരനിൽനിന്നു വാങ്ങിയ പണം ഇവരിൽനിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവർത്തിയെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ യുവതിക്കെതിരായ കേസിൽ ഈ മാസം 23 ന് വിധിപറയും. പണത്തിനുവേണ്ടി ഏതാനും മാസമായി താൻ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി പറഞ്ഞു. ദുബായിലെ വിവിധ ഹോട്ടലുകളിൽ 400, 500 ദിർഹത്തിന് യുവതി ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചു. നിയമം നൽകുന്ന കടുത്ത ശിക്ഷ യുവതിക്ക് നൽകണമെന്ന് പ്രോസിക്യൂട്ടേഴ്സ് വാദിച്ചു.