- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യാവൃത്തിയും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധവും നിയമവിരുദ്ധമല്ലാത്തെ രാജ്യത്ത് എന്തിന് റെയ്ഡുകളും പീഡനങ്ങളും? സുപ്രീംകോടതിയുടെ കണ്ടെത്തൽ അവസാനിപ്പിക്കുന്നത് ഹോട്ടൽ റെയ്ഡ് നടത്തി സാധാരണക്കാരെ നാണം കെടുത്തുന്ന പൊലീസ് തന്ത്രങ്ങൾ
ന്യൂഡൽഹി: ഹോട്ടലുകളിൽ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരിൽ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ എന്തു നടക്കുമ്പോഴാണ് കൊച്ചു ലോഡ്ജുകളും ഹോട്ടലുകളും പൊലീസുകാർ റെയ്ഡിന് വേദിയാക്കുന്നത്. പിടിക്കപ്പെടുന്നവരെ നിരനിരയായി കൊണ്ടു പോയി പത്രങ്ങളിൽ ചിത്രവും നൽകി അപമാനിക്കൽ ഇനി നടക്കില്ല.

ന്യൂഡൽഹി: ഹോട്ടലുകളിൽ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരിൽ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ എന്തു നടക്കുമ്പോഴാണ് കൊച്ചു ലോഡ്ജുകളും ഹോട്ടലുകളും പൊലീസുകാർ റെയ്ഡിന് വേദിയാക്കുന്നത്. പിടിക്കപ്പെടുന്നവരെ നിരനിരയായി കൊണ്ടു പോയി പത്രങ്ങളിൽ ചിത്രവും നൽകി അപമാനിക്കൽ ഇനി നടക്കില്ല. ലോഡ്ജ് മുതലാളിമാരെ വിരട്ട് കൈക്കൂലിയും പൊലീസുകാർക്ക് അന്യമാവുകയാണോ? സ്വകാര്യമായ ലൈംഗികത്തൊഴിൽ നിരോധിച്ചിട്ടില്ലാത്ത രാജ്യത്ത് ഇതിലേർപ്പെടുന്ന പ്രായപൂർത്തിയായവരെ ബുദ്ധിമുട്ടിക്കാനോ ക്രിമിനൽ നടപടിയെടുക്കാനോ പൊലീസ് തയ്യാറാകരുതെന്ന് സുപ്രീംകോടതിയുടെ പാനൽ നിർദ്ദേശിച്ചതാണ് ഇതിന് കാരണം.
2011ൽ നിയമിച്ച പാനലാണ് ഇത്തരം സുപ്രധാന നിർദ്ദേശങ്ങളോടെ മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്. ചുവന്ന തെരുവുകളിലെ വൃത്തിയില്ലാ സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ പൊലീസ് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നതായാണ് പാനലിന്റെ കണ്ടെത്തൽ. സമ്മതത്തോടെയുള്ള ലൈംഗികത്തൊഴിലും വേശ്യാലയം നടത്തലും നിയമവിരുദ്ധമല്ലാത്തിടത്തോളം തൊഴിൽ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യരുത്. ഇവരെ ദ്രോഹിക്കുകയോ ഇരകളായി ചിത്രീകരിക്കുകയോ ചെയ്യരുത് പാനൽ നിർദ്ദേശിക്കുന്നു. ഇതോടെ അനാശാസ്യത്തിന്റെ പേരിലെ റെയ്ഡുകളും അവസാനമാകും.
അസാന്മാർഗ്ഗികത തടയൽ നിയമം(ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട്) ദുരുപയോഗം ചെയ്യാതിരിക്കാൻ നിയമത്തിൽ നിന്ന് 'പ്രലോഭനം' എന്ന കുറ്റം ഇല്ലാതാക്കണമെന്നും പാനൽ പറയുന്നു. ലൈംഗികവൃത്തിക്കായി പ്രലോഭിപ്പിച്ചാൽ 500 രൂപ പിഴവും ആറുമാസം തടവുമാണ് വ്യവസ്ഥ ചെയ്യുന്നത്. അന്തസുള്ള ജീവിതമാഗ്രഹിച്ച് ലൈംഗികത്തൊഴിൽ വിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള മാർഗരേഖയും മുതിർന്ന അഭിഭാഷകൻ പ്രദീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള പാനൽ നിർദ്ദേശിക്കുന്നു. ദാരിദ്ര്യം കൊണ്ടാണ് ഇന്ത്യയിലെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളിൽ ഭൂരിഭാഗവും തൊഴിലിനിറങ്ങുന്നത്.
ലൈംഗികത്തൊഴിൽ ചെയ്യുന്ന 18 വയസ് കഴിഞ്ഞവരെ 10 കൊല്ലം തടവിലാക്കാൻ അധികാരം നൽകുന്ന നിയമം ഭേദഗതി ചെയ്യണം. തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടില്ലാത്ത പക്ഷം ഇവരുടെ രക്ഷിതാക്കൾക്കോ പങ്കാളികൾക്കോ കുട്ടികൾക്കോ എതിരെ നടപടിയെടുക്കരുത്. പരസ്യമായ ലൈംഗികത്തൊഴിൽ നിയമവിധേയമല്ലാത്തതിനാൽ അത് ചെയ്യുന്നവരെ പരിഹാരശാലകളിലേക്കാണ് അയയ്‌ക്കേണ്ടത്,? ജയിലിലേക്കല്ല കമ്മിറ്റി നിർദ്ദേശിക്കുന്നു.

