- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് അഞ്ചോളം പുരസ്‌കാരങ്ങൾ നേടി; എന്നിട്ടും സൈബർ ലോകത്ത് അംഗീകാരമില്ല; 'സെക്സി ദുർഗ' എന്ന പേര് പോലും പറയാൻ ഫേസ്‌ബുക്ക് സമ്മതിക്കുന്നില്ല; സൈബർ അധിക്ഷേപത്തെ വിമർശിച്ച് നായിക രാജ്ശ്രീ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടി മുന്നേറുകയാണ് സനൽകുമാർ ശശിധരന്റെ പുതിയ ചിത്രമായ സെക്‌സി ദുർഗ. ബോളിവുഡ് സംവിധായകരുടെ പോലും നിരൂപക പ്രശംസ നേടിയ ചിത്രം എന്നാൽ ഈ പേരിന്റെ കാരണത്താൽ സംഘപരിവാറിൽ നിന്നും അതിക്രമം നേരിടുകയാണ്. സൈബർ ആക്രമത്തിന് ഇരയായി തുടരുകയാണ്. സെക്സി ദുർഗ എന്ന പേര് പോലും ഫേസ്‌ബുക്കിൽ പരാമർശിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നായിക അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ സെക്സി ദുർഗയെപ്പറ്റിയുള്ള ആരോപണങ്ങൾക്കെതിരെ ചിത്രത്തിലെ നായിക രാജശ്രീ ദേഷ്പാണ്ഡെ രംഗത്തെത്തിയിട്ടുണ്ട്. സെക്സി ദുർഗ ഇതിനോടകം 22 അന്താഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്‌കാരങ്ങൾ നേടി. എന്നാൽ ഫേസ്‌ബുക്കിൽ സെക്സി ദുർഗയെ കുറിച്ച് താൻ എന്തിന് സംസാരിക്കണമെന്നും ഇവിടെ ആരാണ് കേൾക്കാനുള്ളതെന്നാണ് രാജശ്രീ ഫേസ്‌ബുക്കിൽ കുറിക്കുന്നത്. ഫേസ്‌ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് താൻ യോജിച്ചയാളല്ലെന്നും രാജശ്രീ കുറിച്ചു. ചിത്രത്തിനെതിരെ ഫേസ്‌ബുക്കിൽ ഉയരുന്ന പ്രചരണത്തിൽ പ്രതിഷേധം രേഖപ്പെട
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടി മുന്നേറുകയാണ് സനൽകുമാർ ശശിധരന്റെ പുതിയ ചിത്രമായ സെക്‌സി ദുർഗ. ബോളിവുഡ് സംവിധായകരുടെ പോലും നിരൂപക പ്രശംസ നേടിയ ചിത്രം എന്നാൽ ഈ പേരിന്റെ കാരണത്താൽ സംഘപരിവാറിൽ നിന്നും അതിക്രമം നേരിടുകയാണ്. സൈബർ ആക്രമത്തിന് ഇരയായി തുടരുകയാണ്. സെക്സി ദുർഗ എന്ന പേര് പോലും ഫേസ്‌ബുക്കിൽ പരാമർശിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നായിക അഭിപ്രായപ്പെടുന്നു.
ഇന്ത്യയിൽ സെക്സി ദുർഗയെപ്പറ്റിയുള്ള ആരോപണങ്ങൾക്കെതിരെ ചിത്രത്തിലെ നായിക രാജശ്രീ ദേഷ്പാണ്ഡെ രംഗത്തെത്തിയിട്ടുണ്ട്. സെക്സി ദുർഗ ഇതിനോടകം 22 അന്താഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്‌കാരങ്ങൾ നേടി. എന്നാൽ ഫേസ്‌ബുക്കിൽ സെക്സി ദുർഗയെ കുറിച്ച് താൻ എന്തിന് സംസാരിക്കണമെന്നും ഇവിടെ ആരാണ് കേൾക്കാനുള്ളതെന്നാണ് രാജശ്രീ ഫേസ്‌ബുക്കിൽ കുറിക്കുന്നത്. ഫേസ്‌ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് താൻ യോജിച്ചയാളല്ലെന്നും രാജശ്രീ കുറിച്ചു. ചിത്രത്തിനെതിരെ ഫേസ്‌ബുക്കിൽ ഉയരുന്ന പ്രചരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് രാജശ്രീയുടെ പോസ്റ്റ്.
അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ ഏറെ ശ്രദ്ധ നേടുന്ന ചിത്രമാണ് സെ്ക്സി ദുർഗ. ധാരാളം പേർക്കിതിനെ പറ്റി അറിയാമായിരിക്കും. സനൽകുമാർ ശശിധരൻ എന്ന കഠിനധ്വാനിയായ സംവിധായകന്റെ കീഴിൽ ഞങ്ങളെല്ലാം കഠിനമായി പരിശ്രമിച്ചിട്ടുള്ള ചിത്രമാണിത്. ധാരാളം പേർ അവരുട സ്നേഹവും അന്വേഷണവും അറിയിക്കുന്നുണ്ട്. -രാജ്ശ്രീ ഫേസ്‌ബുക്കിൽ കുറിച്ചു
സെക്സി ദുർഗയെന്ന പേര് തന്നെയാണ് ഫേസ്‌ബുക്കിൽ സൈബർ ആക്രമണത്തിനും കാരണമായത്. ചിത്രത്തിന്റെ പേരിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നടി രാജശ്രീ ദേശ്പാണ്ഡയ്ക്കെതിരെയും പലതടത്തിലുള്ള അധിഷേപങ്ങളാണ് ഏറ്റുവാങ്ങുന്നത്. തന്നെ അധിപക്ഷേപിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് സന്ദേശങ്ങൾ അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ആ പോസ്റ്റ് പിന്നീട് ഫേസ്‌ബുക്ക് നീക്കം ചെയ്തു.