ബോളിവുഡിനൊപ്പം ഹോളിവുഡിലും ചുവടുറപ്പിച്ച നടി ദീപിക പദുക്കോൺ ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയെന്ന ബഹുമതി വീണ്ടും സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് സെക്‌സിയസ്റ്റ് വിമൻ എലൈവ് എന്ന പട്ടം നടി സ്വന്തമാക്കുന്നത്.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു പബ്ലിക്കേഷൻ നടത്തിയ സർവെയിലാണ് ദീപിക ഏറ്റവും സെക്‌സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷവും സെക്‌സിയസ്റ്റ് വിമൻ അലൈവ്' ടൈറ്റിൽ ദീപിക പദുക്കോണിന് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ഇത്തവണ ദീപിക ടൈറ്റിൽ സ്വന്തമാക്കിയത്.

ഹോളിവുഡിലും നിറസാന്നിധ്യമായി മാറാനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പത്മാവതിയാണ്.സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂർ, രൺവീർ സിങ്, അതിഥി റാവും ഹൈദാരിയും കഥാപാത്രങ്ങളായി എത്തുന്നു.