- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന കേസ്; നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് പരാതിക്കാരിയായ യുവതി; വിവാദ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം
തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. പീഡനം നടന്നില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തിൽ പരാതിക്കാരി വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചു.
കോവിഡ് നിരീക്ഷണകാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ്് വാങ്ങാൻ എത്തിയ സ്ത്രീയെ രാത്രി മുഴുവൻ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നതാണ് കേസ്. സെപ്റ്റംബർ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അകത്തുകടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു.
മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിയും നൽകിയിരുന്നു. പാങ്ങോട് പൊലീസാണ് യുവതിയുടെ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അറസറ്റ് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടറെ റിമാൻഡും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്