തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ പീഡനത്തെ കുറിച്ച് നേതാക്കൾക്ക് പരാതി നൽകിയിട്ടും മൂടിവെക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം വരുന്നു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഡൽഹിയൽ വെച്ച് നടന്ന പീഡന വിവരത്തെ കുറിച്ച് പാരാതി ലഭിച്ചിട്ടു അത് മൂടിവെച്ചത്. സംഭവത്തെ കുറിച്ച് സംസ്ഥാന പോലസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് ഡൽഹിയിൽ സ്ഥിരതാമസക്കാരിയായ വീട്ടമ്മ പരാതി നൽകി.

യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പുകാരനുമായ പീരുമുഹമ്മമദിനെതിരെയാണ് ഡൽഹിയിൽ സ്ഥിര താമസക്കാരിയായ വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയത്. തന്നെ ഡൽഹിയിലെ വസതിയിൽ വെച്ച് അപമാനിക്കാൻ ശ്രമിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയുടെ ഉള്ളടക്കം.കേരളത്തിൽ നിന്നും ഡൽഹിയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന കോൺഗ്രസ്നേതാക്കൾക്ക് താമസവും യാത്രസൗകര്യവും ഏർപ്പാടാക്കുന്ന വീട്ടമ്മ കഴിഞ്ഞ 29 വർഷമായി ഇവിടെ സ്ഥിര താമസക്കാരിയാണ് കേരളത്തതിലെ പല പ്രമുഖ നേതാക്കളും ഡൽഹിയിൽ എത്തുമ്പോൾ താമസിക്കുന്നതും ഇവരുടെ വസതിയിലാണ്.

തിരുവനന്തപുരം സ്വദേശിയായ ഇവർ കോൺഗ്രസുമായി സഹകരിച്ചു ഡൽഹിയിലും കേരളത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത് വഴി തിരുവനന്തപുരത്തെ തന്നെ പല പ്രമുഖ നേതാക്കളുമായും അടുത്ത് ബന്ധമുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പറയുന്നതനുസരിച്ച് മാർച്ചിൽ ഡൽഹിയൽ നടന്ന കോൺഗ്രസ് പിളീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്നെത്തിയ യുവജനക്ഷേമ ബോർഡ് മുൻ ചെയർമാൻ പി എസ് പ്രശാന്ത് അടക്കം മൂന്ന് പേർ ഈ വീട്ടമ്മയുടെ വീട്ടിലാണ് തങ്ങിയത്.

രണ്ടു വീടുകളുള്ള ഇവർ ഒരു വീട് കേരളത്തിൽ നിന്നെത്തുന്ന കോൺഗ്രസുകാർക്ക് തങ്ങാനായി നൽകാറുണ്ടായിരുന്നു. ആ സൗജന്യം ഉപയോഗപ്പെടുത്തിയാണ്കെപിസിസി അംഗം കൂടിയായ പി എസ് പ്രശാന്തുംപീരുമുഹമ്മദും മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവും അവിടെ തങ്ങിയത്. മാർച്ച് 19ന് എത്തിയ അവർക്ക് വണ്ടി, ഡ്രൈവർ, സെർവന്റ് ഇത്രയും സൗകര്യം അടക്കം ഏർപ്പാടാക്കി നൽകിയിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്.

മാർച്ച് 15 ന് എത്തിയ ഇവരിൽ പീരുമുഹമ്മദ് ഒഴികെയുള്ളവർ സമ്മേളനം കഴിഞ്ഞ് പത്തൊൻപതാം തിയ്യതി തിരുവനന്തപുരത്തേക്ക് മടങ്ങി. അന്ന് രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മറ്റുള്ളവർ മടങ്ങിയ വിവരം വീട്ടമ്മ അറിയുന്നത്. മുൻ പരിചയം ഉള്ളതു കൊണ്ടു തന്നെ പീരുമുഹമ്മദ് മടങ്ങാതിരുന്നതിൽ അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ പിന്നീട് അശ്ലീലം സംസാരിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ആ രാത്രി തന്നെ വീടു വിട്ടിറങ്ങിയെന്നും പരാതിയിൽ പറയുന്നു.

വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ പി എസ് പ്രശാന്തിനെ വിളിച്ച് കാര്യം പറഞ്ഞു.എന്നാൽ ചെങ്ങന്നൂർ തെരെഞ്ഞടുപ്പ് സമയമാണന്നും ഇത് പരാതിയായി വന്നാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നും ഇലക്ഷൻ കഴിഞ്ഞ് പരിഹാരം കാണാമെന്നും ഉറപ്പു ലഭിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതിന് ശേഷം ഡീൻ കുര്യക്കോസിനെയും കെ എസ് ശബരിനാഥിനെയും വിളിച്ച വീട്ടമ്മ കാര്യം പറഞ്ഞു. ശബരിനാഥിന്റെ തെരെഞ്ഞടുപ്പ് ചുമതല വഹിച്ചിരുന്ന പീരുമുഹമ്മദ് തിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നേതാവുകൂടിയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയേയും കാര്യങ്ങൾ ധരിപ്പിച്ചു.

തെരെഞ്ഞടുപ്പ കഴിയും വരെ ഒന്നിനും പോകണ്ടയെന്നായിരുന്നു നേതാക്കളുടെ ഉപദേശം. ചെങ്ങന്നൂർ തെരെഞ്ഞടുപ്പ് കഴിഞ്ഞ ഉടൻ ഉമ്മൻ ചാണ്ടിക്കു രമേശ് ചെന്നിത്തലക്കുംഎം എം ഹസ്സനും മെയിൽ വഴി പരാതി അയച്ച ശേഷം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും നപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് ഡിജി പി ക്ക് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി ആര്യനാട് പൊലീസിന് കൈമാറിയതായി ഡിജിപി ഓഫീസിൽ നിന്നും അറിയിപ്പു വന്നതായി ഡൽഹിയിലെ വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.