- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാൽ തനി സാത്വികൻ; ഭക്തരിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വാക് ചാതുര്യവും വേഷഭൂഷാദികളും; നോട്ടം കൊണ്ടുപോലും സ്ത്രീകളെ ശല്യപ്പെടുത്താത്ത വ്യക്തിത്വം; അഷ്ടദ്രവ്യഹോമങ്ങളിൽ അടക്കം പൂജാദികാര്യങ്ങളിൽ തന്ത്രിയുടെ വലംകൈയും പ്രിയങ്കരനും; കരുനാഗപ്പള്ളിയിൽ ഷാൻ എന്ന ശ്യാം പൂജാരി ബാലികാപീഡനക്കേസിൽ അറസ്റ്റിലായത് അറിഞ്ഞ് അമ്പരന്ന് നാട്ടുകാർ
കോതമംഗലം: അമ്മയുടെ ഒത്താശയോടെ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കരുനാഗപ്പള്ളി ആലപ്പാട്ട് കാക്കത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ(37)എന്ന ശ്യം പൂജാരി ആളുനിസ്സാരനല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പൂജാകാര്യങ്ങളിൽ തന്ത്രിയോടൊപ്പം പിടിച്ചുനിൽക്കുന്ന മികവ്. ഒപ്പം ഭക്തരിൽ വിശ്വാസത്തിളക്കം ഊട്ടിയുറപ്പിക്കുന്ന വാക്ചാതുര്യവും വേഷഭൂഷാദികളും. നോട്ടം കൊണ്ടുപോലും സ്ത്രീകളെ ശല്യപ്പെടുത്താത്ത വ്യക്തിപ്രഭാവം. ശ്യം പൂജാരിയെക്കുറിച്ച് വടാട്ടുപാറക്കാരുടെ ധാരണ ഇതൊക്കെയാണ്.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി നാട്ടുകാരുടെ മേൽനോട്ടത്തിലുള്ള മഹാദേവർ ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിച്ചുവരികയായിരുന്നു ഷാൻ. ഇന്നലെ ഇവിടെ നിന്നാണ് മഫ്ത്തിയിലെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബന്ധുവിന് സുഖമില്ലന്നും കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണെന്നുമാണ് പൊലീസ് സംഘം ക്ഷേത്രഭാരവാഹികളെ അറിയിച്ചത്. ഇന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു തുടങ്ങിയതോടെയാണ് വിശ്വാസികളിൽ ഏറെപ്പേരും സംഭവം അറിയുന്നത്.
വനമേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. തൃക്കാരിയൂർ സ്വദേശിയാണ് ഈ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനം വഹിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ തന്ത്രിയും എത്തിയിരുന്നു. ഇത്തരം അവസരങ്ങളിൽ പൂജാവസ്തുക്കൾ ഒരുക്കുന്നതിലും നിശ്ചിതസമയങ്ങളിൽ ആവശ്യമായത് തന്ത്രിയുൾപ്പെടെയുള്ളവരുടെ പകരാനും ഷാൻ കൃത്യത പുലർത്തിയിരുന്നെന്നാണ് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ വിശ്വാസികൾ പറയുന്നത്.
അഷ്ടദ്രവ്യഹോമങ്ങളിലടക്കം പങ്കെടുത്തിരുന്ന ഇയാളുടെ പ്രവർത്തനമികവ് മനസ്സിലാക്കി, ഇയാളെ ഇവിടെ നിലനിർത്തണമെന്ന് തന്ത്രി നേരിട്ട് ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. വിശ്വാസികളിൽ ഒരുതരത്തിലും സംശയം സൃഷ്ടിക്കാത്ത ജീവിത ശൈലിയായിരുന്നു ഷാൻ സ്വീകരിച്ചുവന്നിരുന്നത്. തറ്റുടുക്കലും സംഭാഷണവുമെല്ലാം തികച്ചും ബ്രാഹ്മണ ശൈലിയിലായിരുന്നെന്നാണ് വിശ്വാസികൾ വ്യക്തമാക്കുന്നത്.
പത്രപരസ്യം കണ്ടാണ് ഷാൻ പൂജാജോലിക്കായി എത്തിയത്. ശ്യം എന്നാണ് പേര് പറഞ്ഞതെന്നും സംശയിക്ക തക്കതായി ഒന്നും കാണാത്തതിനാൽ പൂജാരിയായി നിയമിക്കുകയായിരുന്നെന്നുമാണ് ക്ഷേത്രഭാരവാഹികൾ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള വിവരം.
അടുത്തിടെ ഷാൻ വിവാഹം കഴിച്ചിരുന്നു. ഇതിന് വടാട്ടുപാറയിൽ നിന്നും ക്ഷേത്രഭാരവാഹികൾ അടക്കമുള്ള അടുപ്പക്കാരെ ക്ഷണിക്കുകയും ചെയ്തിരുന്നു. താനും നാട്ടിൽ ഒരുയുവതിയുമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധം ഇവരുടെ ഭർത്താവും മറ്റും അറിഞ്ഞ് പ്രശ്നമായെന്നും ഇയാൾ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. നാടുവിട്ട ശേഷം ഇവരുമായി യാതൊരുബന്ധവും ഇല്ലെന്നും ഇപ്പോൾ പൂറത്തുവന്നിട്ടുള്ള സംഭവത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് ഇയാൾ പൊലീസ് കൊണ്ടുപോകും മുമ്പ് അടുപ്പക്കാരോട് പറഞ്ഞതായും വിവരമുണ്ട്.
സ്വന്തം നാട്ടിൽ ആരുമായും കൂടുതൽ അടുപ്പം സൂക്ഷി്ക്കാത്ത ആളായിരുന്നു ഷാൻ. കിളിമാനൂരിൽ ബാലിക പീഡനക്കേസിൽ അറസ്റ്റിലായതോടെയാണ് നാട്ടുകാർ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നത്
മറുനാടന് മലയാളി ലേഖകന്.