- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുകളെ വാങ്ങാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന 43 കാരിയെ മുന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ
കാസർകോട്: ആടുകളെ വാങ്ങാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന യുവതിയെ മുന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി കേസ്. ചെർക്കള എടനീർ പൊട്ടിപ്പാലത്തെ ആട് കച്ചവടക്കാരൻ സുബൈർ, സുഹൃത്തുക്കളായ രണ്ടുപേർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. കുമ്പള ഷിറിയ മുട്ടം സ്വദേശിനിയായ 43 കാരിയുടെ പരാതിയിലാണ് കേസ്.
ഇക്കഴിഞ്ഞ മാർച്ച് 5 നാണ് പരാതിക്കാരിയെ ഫോണിൽ വിളിച്ച സുബൈർ ആടുകളെ വിൽക്കാനുണ്ടോയെന്ന് ചോദിച്ച് പരിചയപ്പെട്ടത്. പിന്നീട് ചെർക്കളയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ നിന്നും യുവതിയെ സ്കൂട്ടറിൽ കയറ്റികൊണ്ടുപോയി ഇയാളുടെ വീട്ടിലെ കിടപ്പു മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പിന്നീട് ഭീ ഷണിപ്പെടുത്തി രണ്ട് സുഹൃത്തുക്കളെകൂടി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും അവരും തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത് വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ അന്വേഷ ണം ആരംഭിച്ചു. പൊലീസ് കേസെടുത്തതായി അറിഞ്ഞ പ്രതികൾ ഒളിവിൽപോയിരിക്കുകയാണ്.