- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ കയറുന്നതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിച്ചു; ക്ലീനർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും; പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് പെരിന്തൽമണ്ണ അതിവേഗ കോടതി

മലപ്പുറം: ബസിൽ കയറുന്നതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിച്ചു എന്ന കേസിൽ ക്ലീനറെ രണ്ടു വർഷം തടവിനും 10,000 രൂപ പിഴയടപ്പിക്കാനും വിധിച്ചു. പെരിന്തൽമണ്ണയിലെ ജില്ലാ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. കൊളത്തൂർ ഓണത്ത് വീട്ടിൽ അഷ്‌റഫ്(48)നെയാണ് കോടതി ശിക്ഷിച്ചത്.
2017-ൽ കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 എ പ്രകാരമാണ് ശിക്ഷവിധിച്ചിരിക്കുന്നത്. ബസ് കയറുന്നതിനിടയിൽ പ്രതി കുട്ടിയെ ഉപദ്രവിച്ചതായ പരാതിയിൽ കൊളത്തൂർ പൊലീസ് പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരുന്നു.
അതേ സമയം പരപ്പനങ്ങാടി കാടക്കാട് കൂട്ടു മൂച്ചിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതിയിൽ 25കാരനായ ബംഗാൾ സ്വദേശിയെ അറസറ്റ് ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. കൊടക്കാട് എ.യു.പി സ്‌കൂളിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മകളെയാണ്പ്രതി പ്രാകൃതമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പൊലീസാണ് പ്രതി പിടികൂടിയത്. പീഡനത്തിന് ഇരയായ കുട്ടിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

