- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഭർതൃമതിയായ യുവതിയെ ഒപ്പം കൂട്ടിയത് വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ്; ഹരിയാനയിൽ കൊണ്ടുപോയി ക്രൂരപീഡനം; ബംഗാളി യുവതിയെ പീഡിപ്പിച്ച കേസിൽ ബംഗാളി യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് താമസിച്ചിരുന്ന ബംഗാളി യുവതിയെ പീഡിപ്പിച്ച കേസിൽ 24 കാരൻ പിടിയിൽ. കിഴിശേരി കുഴിഞ്ഞൊളത്ത് താമസിക്കുകയായിരുന്ന ഭർതൃമതിയായ ബംഗാളി യുവതിയുമായി ഇയാൾ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് ഹരിയാനയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശിയായ കാജുവിനെയാണ് കൊണ്ടോട്ടി പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിലെ ചേരിയിൽ വച്ച് പിടികൂടിയത്. ഇയാൾ യുവതിയെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരു ചേരിയിൽ എത്തിച്ച് പത്തു ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.
ഇതിനിടെയാണ് പ്രതിയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ. അഷ്റഫിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എം.സി പ്രമോദ്, സബ് ഇൻസ്പെക്ടർ അബ്ദുൾഅസീസ് കാര്യോട്ട്, ഒ. പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.