കുമളി: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 കാരൻ അറസ്റ്റിൽ. ചക്കുപള്ളം മേൽ വാഴവീട് സ്വദേശി വിജി ഭവനിൽ കണ്ണനെന്ന് അറിയ പ്പെടുന്നവിജയനെയാണ് സംഭവത്തിൽ കുമളി പൊലീസ് അറസ്റ്റു ചെയ്തത്.

ഒരു മാസം മുൻപ് മേൽ വാഴവീട് സ്വദേശികളായ ദമ്പതികൾ കുട്ടികളെ വീട്ടിലാക്കി തോട്ടത്തിൽ പണിക്കു പോയ സമയത്താണ് ഇയാൾ കുട്ടികളുടെ നേരെ അതിക്രമം നടത്തിയത്. വിവരമറിഞ്ഞ മാതാപിതാക്കൾ കുമളി പൊലീസിൽ പരാതി നൽകി. തുടർന്ന് കണ്ണൻ ഒളിവിൽ പോയി .

കുമളി സി ഐ ജോബിൻ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.