- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി; രണ്ടുദിവസം തുടർച്ചയായി സ്കൂൾ വിദ്യാർത്ഥിനിക്ക് നേരേ ക്രൂരമായ പീഡനം; തുടർന്ന് ചങ്ങാതിക്ക് വഴങ്ങാതെ വന്നപ്പോൾ ആക്രമണവും; പറശ്ശിനിക്കടവ് പീഡനത്തിൽ നാട് വിറങ്ങലിച്ചു നിൽക്കവേ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് വീണ്ടും സമാനസംഭവം; പറശ്ശിനിക്കടവ് ബലാത്സംഗക്കേസിലെ പ്രതിയുടെ കാറും കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പുറത്ത് വന്നു. പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് വീണ്ടും സമാനമായ പീഡനകേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് കപ്പ കടവിലെ ശിവം വീട്ടിൽ കെ. അർജ്ജുൻ(20), കാസർഗോഡ് കോട്ടൂർ പെരിഞ്ചേരിയിൽ എ. വിനോദ് (20), എന്നിവരാണ് പിടിയിലായത്. ഇവരെ കണ്ണപുരം എസ്‌ഐ. മഹേഷ് കെ. നായർ അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയും പിന്നീട് പീഡനത്തിനിരയാക്കുകയുമാണ് ചെയ്തത്. സീലിങ് ജോലിക്കാരനായ അർജ്ജുൻ ഫെയ്‌സ് ബുക്ക് വഴിയാണ് സ്‌ക്കൂൾ വിദ്യാർത്ഥിനിയെ പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം വളർത്തി പ്രണയമാണെന്ന് നടിച്ച് കഴിഞ്ഞ മാസം 15 ന് ശേഷം ഇയാളുടെ വീട്ടിൽ കൊണ്ടു പോവുകയും കഴിഞ്ഞ മാസം 15 ന് ശേഷം രണ്ട് ദിവസങ്ങളിലായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ ദിവസങ്ങളിൽ മൂന്ന് തവണ അർജ്ജുൻ പീഡിപ്പിച്ചുവെന്ന
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പുറത്ത് വന്നു. പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് വീണ്ടും സമാനമായ പീഡനകേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് കപ്പ കടവിലെ ശിവം വീട്ടിൽ കെ. അർജ്ജുൻ(20), കാസർഗോഡ് കോട്ടൂർ പെരിഞ്ചേരിയിൽ എ. വിനോദ് (20), എന്നിവരാണ് പിടിയിലായത്. ഇവരെ കണ്ണപുരം എസ്‌ഐ. മഹേഷ് കെ. നായർ അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയും പിന്നീട് പീഡനത്തിനിരയാക്കുകയുമാണ് ചെയ്തത്. സീലിങ് ജോലിക്കാരനായ അർജ്ജുൻ ഫെയ്‌സ് ബുക്ക് വഴിയാണ് സ്‌ക്കൂൾ വിദ്യാർത്ഥിനിയെ പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം വളർത്തി പ്രണയമാണെന്ന് നടിച്ച് കഴിഞ്ഞ മാസം 15 ന് ശേഷം ഇയാളുടെ വീട്ടിൽ കൊണ്ടു പോവുകയും കഴിഞ്ഞ മാസം 15 ന് ശേഷം രണ്ട് ദിവസങ്ങളിലായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഈ ദിവസങ്ങളിൽ മൂന്ന് തവണ അർജ്ജുൻ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് . അർജ്ജുന്റെ ചങ്ങാതിയാണ് വിനോദ്. കണ്ണൂരിലെ ഒരു കടയിൽ ജോലി ചെയ്യുന്ന വിനോദ് പെൺകുട്ടിയെ വിളിച്ചു വരുത്തി ചുംബിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. എന്നാൽ ഇയാളുടെ ഇംഗിതത്തിന് പെൺകുട്ടി വഴങ്ങിയില്ല. ഇതോടെ രോഷാകുലനായ വിനോദ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. വിനോദിന്റെ സുഹൃത്തായ താവക്കരയിലെ വികേഷിന്റെ ഫ്‌ളാറ്റിൽ വെച്ച് ഇന്നലെ രാവിലെയാണ് സംഭവം. ഇതേ തുടർന്ന് പെൺകുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. രണ്ട് പീഡന സംഭവങ്ങളും വെളിപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി വി സി. ഷബീറിന്റെ ടയോട്ട ലിവാ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പറശ്ശിനിക്കടവിലെ പറശ്ശിനി ലോഡ്ജിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഷബീർ. ലോഡ്ജിലേക്ക് ഷബീറിന്റെ കാറിലാണ് പെൺകുട്ടിയെ കൊണ്ടു പോയത്. അതിനാലാണ് കാർ കസ്റ്റഡിയിലെടുത്തത്. നേരത്തെ കണ്ണൂരിൽ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും പ്രണയം നടിച്ചാണ് മുഖ്യപ്രതി പെൺകുട്ടിയെ വരുതിയിലാക്കിയത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ നടന്നതുകൊടുംക്രൂരതയായിരുന്നു. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാൽസംഗം ചെയ്തു
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘം വീഡിയോയിൽ പകർത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെൺകുട്ടിയെ ലോഡ്ജിൽ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കാര്യങ്ങൾ തിരക്കുകയും പെൺകുട്ടിയുമായി വനിതാ സെല്ലിൽ എത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയത്.
ലോഡ്ജിൽ മാത്രമല്ല ചില വീടുകളിൽ വെച്ചും തന്നെ ബലാൽസംഗം ചെയ്തതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ ആന്തൂർ മേഖലാ കമ്മറ്റി അംഗം ഉൾപ്പടെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛനും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
കേസിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ, ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ എട്ടു പേരെ കസ്റ്റഡിയിൽ എടുത്തു. കേസിൽ 19 പേരെയാണ് പൊലീസ് പ്രതി ചേർത്തത്. കണ്ണൂർ സ്വദേശികളായ കെ.വി സന്ദീപ്, സി.പി. ഷംസുദ്ദീൻ, വി സി. ഷബീർ, കെ.വി അയൂബ് എന്നിവരെയും കൂട്ടബലാൽസംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ. പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.